NEWS

എൻവിഡിയ സിഇഒയുടെ വെളിപ്പെടുത്തൽ: ഭാര്യയോടുള്ള അവിശ്വസ്തതയും പ്രണയബന്ധത്തിലെ രഹസ്യ മെമ്മോയും

ഹൂസ്റ്റൺ: ആഗോളതലത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചിപ്പുകൾ നിർമ്മിക്കുന്ന മുൻനിര കമ്പനിയായ എൻവിഡിയയുടെ സിഇഒ ജെൻസൻ ഹുവാങും ചൈനീസ് വ്യവസായിയായ ആലീസ് ഹുവാങും തമ്മിലുള്ള സൗഹൃദം അന്താരാഷ്ട്ര തലത്തിൽ വലിയൊരു ചാരപ്രവർത്തന വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. ആലീസ് ഹുവാങിന് ബെയ്ജിങ്ങിന്റെ ചാര ശൃംഖലയുമായി ബന്ധമുണ്ടെന്ന സംശയം അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികൾ പ്രകടിപ്പിച്ചതോടെയാണ് ഈ വിഷയം ആഗോളതലത്തിൽ ചർച്ചാവിഷയമായി മാറിയത്.

2024 ജൂണിൽ തായ്പേയിൽ അരങ്ങേറിയ ഒരു സാങ്കേതിക വ്യാപാര പ്രദർശനത്തിന് ശേഷമാണ് ഇരുവരും തമ്മിലുള്ള അടുപ്പത്തെക്കുറിച്ച് പുറംലോകം അറിഞ്ഞു തുടങ്ങിയത്. ആ സമയത്ത് ഒരു ബാറിൽ വെച്ച് ഇരുവരും മദ്യപിക്കുന്ന ചിത്രങ്ങൾ മാധ്യമങ്ങളിൽ വലിയ വാർത്തയായിരുന്നു. തുടർന്ന്, 2025 മേയിൽ തായ്പേയിൽ വെച്ച് നടന്ന കമ്പ്യൂട്ടെക്സ് പ്രദർശന വേളയിൽ എൻവിഡിയ മേധാവി സംഘടിപ്പിച്ച വിരുന്നിലും ആലീസ് ഹുവാങ് അതിഥിയായെത്തി. ഈ ചടങ്ങിൽ ഇരുവരും വളരെ അടുത്തായി ഇരിക്കുന്നതും പരിപാടിക്ക് ശേഷം ഒരേ കാറിൽ മടങ്ങുന്നതുമായ ദൃശ്യങ്ങൾ അന്ന് വാർത്തകളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു.

Fashion ⏭️

Back to top button