NEWS

ലോകകപ്പ് ഫെെനൽ; തിങ്കളാഴ്ച കേരളത്തിലെ വിവിധ സ്കൂളുകൾക്ക് അവധി, തീരുമാനം അംഗീകരിച്ച് രക്ഷിതാക്കൾ 

പ്രതീകാത്മക ചിത്രം

കൊച്ചി: ലോകകപ്പ് ഫുട്ബോൾ ഫെെനൽ മത്സരം പ്രമാണിച്ച് കൂടുതൽ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. എറണാകുളം ജില്ലയിലെ വിവിധ സ്കൂളുകൾക്കാണ് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചത്. തിങ്കളാഴ്ച പുലർച്ചെ 12.30നാണ് അർ‌ജന്റീനയും സ്പെയ്നും തമ്മിലുള്ള ലോകകപ്പ് ഫൈനൽ മത്സരം ആരംഭിക്കുക.

നിശ്ചിത സമയത്ത് മത്സരം അവസാനിച്ചാൽ തന്നെ പുലർച്ചെ 2.30 കഴിയും. സമ്മാനദാന ചടങ്ങ് കഴിയുമ്പോൾ പുലർച്ചെ മൂന്നാകും. എന്നാൽ എക്സ്ട്രാ ടൈമിലേക്കും പെനാൽറ്റി ഷൂട്ടൗട്ടിലേക്കും ഫൈനൽ നീണ്ടാൽ പുലർച്ചെയാകും മത്സരം അവസാനിക്കാൻ. ഈ സാഹചര്യം കണക്കിലെടുത്താണ് കുട്ടികൾക്ക് അവധി നൽകാനുള്ള സ്കൂൾ അധികൃതരുടെ തീരുമാനം.

വിദ്യാർത്ഥികളുടെ കായിക ആവേശത്തെ പ്രോത്സാഹിപ്പിക്കുകയും അവരുടെ മാനസിക – ശാരീരിക ക്ഷേമം പരിഗണിക്കുകയും ചെയ്താണ് അവധി പ്രഖ്യാപിച്ചതെന്ന് സ്കൂൾ അധികൃതർ അറിയിച്ചു. ചൊവ്വാഴ്ച മുതൽ ക്ലാസുകൾ പതിവ് പോലെ തുടരും. ഈ തീരുമാനത്തെ രക്ഷിതാക്കളും സ്വാഗതം ചെയ്തു.

അവധി പ്രഖ്യാപിച്ച സ്കൂളുകൾ (എറണാകുളം)

മരട് ഗ്രിഗോറിയൻ പബ്ലിക് സ്കൂൾ
മുവാറ്റുപുഴ സെന്റ് തോമസ് പബ്ലിക് സ്കൂൾ
തൃപ്പൂണിത്തുറ ദിചോയ്സ് സ്കൂൾ
ശ്രീനാരായണ വിദ്യാപീഠം
ഉദയംപേരൂർ പ്രഭാത് പബ്ലിക് സ്കൂൾ
പൂത്തോട്ട എസ് എസ് കോളജ്
പറവൂർ ഇൻഫന്റ് ജീസസ് പബ്ലിക് സ്കൂൾ
പിറവം വിവേകാനന്ദ പബ്ലിക് സ്കൂൾ
വെട്ടിക്കൽ ബസേലിയോസ് വിദ്യാനികേതൻ സിനിയർ സെക്കൻൻഡറി സ്കൂൾ

തൃക്കാക്കര സെന്റ് ജോസഫ് ഇംഗീഷ് മീഡിയം സെക്കൻഡറി സ്കൂളിൽ തിങ്കളാഴ്ച നടത്താനിരുന്ന പരീക്ഷ മറ്റൊരു ദിവസത്തേക്ക് മാറ്റിവച്ചു. നേരത്തെ കോഴിക്കോട്ടെ ഭവൻസിന്റെ മൂന്നു സ്കൂളുകളിലും അവധി പ്രഖ്യാപിച്ചിരുന്നു. വിദ്യാർത്ഥികൾക്കും അവരുടെ കുടുംബങ്ങൾക്കും ഒന്നിച്ച് ഫൈനൽ മത്സരം ആസ്വദിക്കാനുള്ള അവസരം നൽകുന്നതിനായി സ്കൂളിന് തിങ്കളാഴ്ച അവധി ദിനമായി പ്രഖ്യാപിക്കാൻ തീരുമാനിച്ചതായി ഭവൻസ് പ്രിൻസിപ്പൽ അറിയിച്ചു.

English Summary

More schools in Kerala have declared a holiday on Monday in view of the FIFA World Cup final between Argentina and Spain, scheduled to begin at 12.30 am. Several schools in Ernakulam announced the holiday, citing concern for students’ well-being and encouraging their interest in sports. Some schools have also postponed Monday’s examinations. Earlier, three Bhavan’s schools in Kozhikode had announced a holiday for the
RELATED TOPICS: WORLD CUP FINAL, KERALA SCHOOL HOLIDAY, ERNAKULAM SCHOOLS, ARGENTINA VS SPAIN, FIFA WORLD CUP FINAL

Read News ⏭️

Back to top button