NEWS
‘നിയമവിരുദ്ധ തടങ്കൽ; പരിചരണമല്ല ലഭിക്കുന്നത്’: സോനം വാങ്ചുക്കിനെ മോചിപ്പിക്കാൻ ഭാര്യ കോടതിയിലേക്ക്

ന്യൂഡൽഹി ∙ സോനം വാങ്ചുക്കിനെ ബലമായി സമരവേദിയിൽ നിന്നു നീക്കിയതിനെതിരെ ഭാര്യ ഗീതാഞ്ജലി ജെ. ആഗ്മോ കോടതിയിലേക്ക്. ഭർത്താവ് നിയമവിരുദ്ധ തടങ്കലിലാണെന്നും സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാൻ അനുവദിക്കണം എന്നും ആവശ്യപ്പെട്ടാണ് ആഗ്മോ ഡൽഹി ഹൈക്കോടതിയെ സമീപിക്കുന്നത്. പരാതിയിൽ അടിയന്തരമായി വാദം കേൾക്കണമെന്നും കോടതിയോട് ഹർജിയിൽ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസമാണ് ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാരം നടത്തിവന്നിരുന്ന ആക്ടിവിസ്റ്റ് സോനം വാങ്‌ചുക്കിനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റിയത്. സിവിൽ വേഷത്തിലെത്തിയ പൊലീസ് സംഘം സോനം വാങ്ചുക്കിനെ ഡല്‍ഹിയിലെ സഫ്തർജങ്ക് ആശുപത്രിയിലേക്കാണ് മാറ്റിയത്.
Fashion ⏭️


