NEWS

‘രാജിവയ്ക്കാൻ ശ്രമിച്ചപ്പോൾ ഭീഷണി; ടാർഗറ്റിന്റെ പേരിൽ മാനസിക പീഡനം’: മിഥുന്റെ മരണത്തിൽ കുടുംബം


തിരുവനന്തപുരം ∙ മെഡിക്കൽ റപ്രസന്റേറ്റീവായ ബി.മിഥുൻ ജീവനൊടുക്കിയതിനു പിന്നിൽ മേലുദ്യോഗസ്ഥരുടെ കടുത്ത മാനസിക പീഡനമെന്ന് കുടുംബം. ടാർഗറ്റിന്റെ പേരിൽ കമ്പനി ഉദ്യോഗസ്ഥരിൽനിന്ന് മിഥുന് കടുത്ത സമ്മർദമുണ്ടായിരുന്നു. ജോലി രാജിവയ്ക്കാനൊരുങ്ങിയപ്പോൾ ഭീഷണിപ്പെടുത്തി. മിഥുന്റെ മരണത്തിനു കാരണക്കാരായ സ്വകാര്യ ആയുർവേദ മരുന്ന് കമ്പനിക്കും അവിടത്തെ ഉദ്യോഗസ്ഥർക്കുമെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും കുടുംബാംഗങ്ങൾ അറിയിച്ചു. ബുധനാഴ്ച പുലർച്ചെയാണ് പൂജപ്പുര തമലം സ്വദേശിയായ മിഥുനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.സംഭവത്തിൽ മിഥുന്റെ പിതാവ് ബിജു അടക്കമുള്ളവർ ഇന്നലെ പൂജപ്പുര പൊലീസിന് മൊഴി നൽകി. ജോലിയിലെ കടുത്ത സമ്മർദം മിഥുൻ നേരത്തേ വീട്ടുകാരുമായി പങ്കുവച്ചിരുന്നു. രാജിവയ്ക്കാനുള്ള തീരുമാനത്തിന് കുടുംബം പിന്തുണയുമറിയിച്ചിരുന്നു. ഇതിനിടെ 14ന് ആയുർവേദ കമ്പനിയിലെ ഉദ്യോഗസ്ഥരിൽ ചിലർ മിഥുനെ തമ്പാനൂരിലെ ഹോട്ടലിൽ വിളിച്ചുവരുത്തി അധിക്ഷേപിച്ചു.


Fashion ⏭️

Back to top button