‘സമരം ഹൈജാക്ക് ചെയ്യാതെ വല്ല പണിയും എടുത്ത് കുടുംബം പോറ്റെടാ’: ജോൺ ബ്രിട്ടാസിനെതിരെ വിനായകൻ

വിനായകൻ, ജോൺ ബ്രിട്ടാസ്
കൊച്ചി: രാജ്യസഭാ എംപിയും സിപിഎം നേതാവുമായ ജോൺ ബ്രിട്ടാസിനെതിരെ രൂക്ഷവിമർശനവുമായി നടൻ വിനായകൻ. നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് സിജെപിയുടെ നേതൃത്വത്തിൽ നടന്ന സമരം ജോൺ ബ്രിട്ടാസ് ഹൈജാക്ക് ചെയ്തെന്ന് ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ വിനായകൻ വിമർശിച്ചു.
‘യുവതീ യുവാക്കളുടെ സമരം ഹൈജാക്ക് ചെയ്യാതെ വല്ല പണിയും എടുത്ത് കുടുംബം പോറ്റെടാ’- എന്ന് ജോൺ ബ്രിട്ടാസിന്റെ ചിത്രം പങ്കുവച്ച് വിനായകൻ കുറിച്ചു. ചോദ്യപേപ്പർ ചോർച്ചയിൽ ഡൽഹി ജന്തർ മന്ദറിൽ കോക്രോച്ച് ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ നടന്ന വിദ്യാർത്ഥി പ്രതിഷേധത്തിൽ ജോൺ ബ്രിട്ടാസ് സജീവമായിരുന്നു. പ്രതിഷേധത്തിനിടെ അറസ്റ്റുചെയ്ത നേതാക്കളെ പൊലീസ് വാഹനത്തിൽ നിന്ന് ബ്രിട്ടാസ് ഇറക്കുന്നതുൾപ്പെടെയുള്ള വീഡിയോകൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായിരുന്നു.
സമരത്തിന് പിന്നാലെ എസ്എഫ്ഐ നേതാവ് ഐഷി ഘോഷിനെ ഡൽഹിയിൽ സിപിഎം ആസ്ഥാനത്ത് എത്തി പൊലീസ് അറസ്റ്റുചെയ്യാൻ ശ്രമിച്ചിരുന്നു. ഇത് തടഞ്ഞതും ജോൺ ബ്രിട്ടാസായിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിനെ വിമർശിച്ച് വിനായകന്റെ ഫേസ്ബുക്ക് പോസ്റ്റ്.
English Summary
Actor Vinayakan lashed out at John Brittas, telling him to “stop hijacking the protest and do some real work to support your family.” The remark, made during a heated exchange, has sparked fresh political and social media debate.
RELATED TOPICS: VINAYAKAN, JOHN BRITTAS, VINAYAKAN CONTROVERSY, CJP PROTEST, NEET QUESTION PAPER LEAK
Read News ⏭️


