NEWS
ആഴവും വിസ്തൃതിയും കുറഞ്ഞു; വേമ്പനാട്ടു കായൽ ചതിച്ചാൽ 2018ന്റെ ആവർത്തനം

കുമരകം ∙ കിഴക്കൻ മേഖലയിൽനിന്ന് എത്തുന്ന വെള്ളം എല്ലാം സംഭരിച്ച് കടലിലേക്ക് വിടുന്ന വേമ്പനാട്ടു കായൽ ചതിച്ചാൽ ജില്ലയുടെ പടിഞ്ഞാറൻ മേഖലയിൽ 2018ലേതു സമാനമായ വെള്ളപ്പൊക്കത്തിന് സാധ്യത.കായലിന്റെ ആഴവും വിസ്തൃതിയും കുറഞ്ഞതും മറ്റു കാരണങ്ങളും മൂലം വെള്ളത്തെ ഉൾക്കൊള്ളാൻ കഴിയാതെ വന്നുവെന്നാണു കാരണമായി വിദഗ്ധർ അന്ന് ചൂണ്ടിക്കാട്ടിയത്. അന്നത്തെ വെള്ളപ്പൊക്കത്തിൽ കായലിൽ എക്കൽ അടിയുകയും വീണ്ടും ആഴം കുറയുകയും ചെയ്തു. 5 വർഷം കൊണ്ടു കായലിന്റെ അടിത്തട്ടിൽ അടിയേണ്ട എക്കൽ ഒരു തവണത്തെ ആ വെള്ളപ്പൊക്കം കൊണ്ട് ഉണ്ടായതായാണ് കണക്കാക്കുന്നത്.
Fashion ⏭️


