NEWS
അഭ്യാസങ്ങൾക്ക് ഭയങ്കര ചെലവാ! ഇറാനിൽ സഹായിക്കാത്ത ദക്ഷിണ കൊറിയയെ സമ്മർദത്തിലാക്കി ട്രംപ്

വാഷിങ്ടൻ∙ ദക്ഷിണ കൊറിയയുമായുള്ള സംയുക്ത സൈനികാഭ്യാസങ്ങൾ വെട്ടിക്കുറയ്ക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാനെതിരായ സൈനിക നടപടിയിൽ യുഎസിനൊപ്പം ചേരാൻ ദക്ഷിണ കൊറിയ വിസമ്മതിച്ചതായും ട്രൂത്ത് സോഷ്യലിൽ ട്രംപ് കുറിച്ചു. അതേസമയം, ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നുമായുള്ള ചിത്രവും ട്രംപ് പോസ്റ്റ് ചെയ്തിരുന്നു. ദക്ഷിണ കൊറിയയെ സമ്മർദത്തിലാക്കാനുള്ള നീക്കമാണ് ട്രംപ് നടത്തുന്നതെന്നാണു സൂചന.‘‘ഈ അഭ്യാസങ്ങൾ ചെലവേറിയതാണ്, മാത്രമല്ല ഈ ചെലവുകളിൽ ഭൂരിഭാഗവും അമേരിക്കയാണു വഹിക്കുന്നത്’’ – ട്രംപ് പോസ്റ്റ് ചെയ്തു. അതേസമയം, അമേരിക്കയുമായുള്ള സൈനിക അഭ്യാസം നിശ്ചയിച്ച പ്രകാരം തുടരുമെന്ന് ദക്ഷിണ കൊറിയ വ്യക്തമാക്കി. തിങ്കളാഴ്ച മുതലാണ് 11 ദിവസം നീണ്ടുനിൽക്കുന്ന, യുഎസ്–ദക്ഷിണ കൊറിയ വാർഷിക സൈനികാഭ്യാസം ആരംഭിക്കുന്നത്. എന്നാൽ ഈ സൈനിക അഭ്യാസം റദ്ദാക്കാൻ വളരെ വൈകി എന്നാണ് ട്രംപ് സോഷ്യൽ മീഡിയ പോസ്റ്റിൽ കുറിച്ചത്. ഇറാന്റെ ആണവനിരായുധീകരണത്തിൽ തങ്ങളോടൊപ്പം ചേരാൻ ആഗ്രഹിക്കുന്നുണ്ടോ എന്ന തന്റെ അഭ്യർഥന ദക്ഷിണ കൊറിയൻ പ്രസിഡന്റ് നിരാകരിച്ചെന്നും ട്രംപ് വെളിപ്പെടുത്തി.
Fashion ⏭️


