NEWS

ചൈനയുടെ വെട്ടിപ്പിന് ഇന്ത്യ കൂട്ടുനിന്നെന്ന് യുഎസ്; 40 രാജ്യങ്ങൾ നോട്ടപ്പുള്ളി, യുഎസിന്റെ വാക്കിൽ ഇടിഞ്ഞ് എണ്ണ, സ്വർണവും താഴേക്ക്, കുതിപ്പിന് ഓഹരി


യുഎസിന്റെ പ്രസിഡന്റായി രണ്ടാമതും സ്ഥാനമേറ്റശേഷം ഡോണൾഡ് ട്രംപ് തുടങ്ങിവച്ച തീരുവയുദ്ധം ഇനി പുതിയതലത്തിലേക്ക്. യുഎസ് ചുമത്തിയ ഇറക്കുമതി തീരുവ വെട്ടിക്കാൻ ചൈന പയറ്റിയ തന്ത്രത്തിന് ഇന്ത്യ ഉൾപ്പെടെ 40 രാജ്യങ്ങൾ കൂട്ടുനിന്നതായി യുഎസ് ആരോപിച്ചു. 2018 മുതൽ ചൈന ഈ തട്ടിപ്പ് നടത്തുന്നുണ്ടെന്ന് ട്രംപിന്റെ ഉപദേശകനും ഇന്ത്യയെ സ്ഥിരമായി വിശമർശിക്കുന്നയാളുമായ പീറ്റർ നവാരോ ആരോപിച്ചു. ട്രംപ് ചൈനയ്ക്കുമേൽ സെക്ഷൻ 301 പ്രകാരം, കയറ്റുമതി തിരിമറിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചനാൾ മുതൽ‌ ചൈന ഈ വെട്ടിപ്പ് നടത്തുകയാണ്. ഏതാണ്ട് 4000 കോടി ഡോളർ (ഏകദേശം 3.85 ലക്ഷം കോടി രൂപ) മുതൽ 30,300 കോടി ഡോളറിന്റെ (29 ലക്ഷം കോടി രൂപ) വരെ അനധികൃത കയറ്റുമതിയാണ് ഇതുവഴി ചൈന യുഎസിലേക്ക് നടത്തിയതെന്നും നവാരോ ആരോപിക്കുന്നു.ഇന്ത്യ വഴി നടക്കുന്ന കയറ്റുമതി തട്ടിപ്പിന് ഉദാഹരണവും നവാരോ മുന്നോട്ടുവച്ച റിപ്പോർട്ടിലുണ്ട്. ചൈനീസ് നിർമിത പമ്പ് സെറ്റ് പൂനെയിൽ നിന്ന് ‘ഇന്ത്യൻ പമ്പ്’ എന്ന പേരിലാണ് യുഎസിൽ എത്തുന്നത്രെ. വെട്ടിപ്പ് തടയാൻ എഐ അധിഷ്ഠിത ട്രാക്കിങ് ഉപയോഗിക്കാനാണ് ഇപ്പോൾ ശ്രമമെന്നും നവാരോ പറഞ്ഞു.


Fashion ⏭️

Back to top button