NEWS
ഒരു നിമിഷത്തെ അശ്രദ്ധ, ‘കരിയർ’ വരെ അവസാനിക്കാം; യുകെയിൽ ആരോഗ്യപ്രവർത്തകർക്ക് മുന്നറിയിപ്പ്, മലയാളികൾ ജാഗ്രതൈ!

ലണ്ടൻ ∙ യുകെയിൽ നഴ്സായും കെയററായും ജോലി ചെയ്യുന്നവർക്ക് ശക്തമായ മുന്നറിയിപ്പായി അടുത്തിടെ ഉണ്ടായ പ്രഫഷനൽ നടപടികൾ. രോഗികളുടെ സുരക്ഷയിൽ വീഴ്ച വരുത്തുന്നതു മുതൽ മരുന്ന് കൈകാര്യം ചെയ്യുന്നതിലെ പിഴവുകളും മെഡിക്കൽ രേഖകൾ ശരിയായി പരിപാലിക്കാത്തതും ജോലിസ്ഥലത്തെ മോശം പെരുമാറ്റവും മാത്രമല്ല, പ്രഫഷനൽ നിയന്ത്രണങ്ങൾ മറികടക്കുന്നതും തെറ്റായ വിവരങ്ങൾ നൽകുന്നതും വരെ ഗുരുതര പ്രത്യാഘാതങ്ങളിലേക്ക് നയിക്കാമെന്നാണ് സമീപകാലത്ത് നടന്ന ചില വ്യത്യസ്ത സംഭവങ്ങൾ വ്യക്തമാക്കുന്നത്. നഴ്സിങ് ആൻഡ് മിഡ്‌വൈഫറി കൗൺസിൽ (എൻഎംസി) അടുത്തിടെ നടത്തിയ ഒരു നടപടിയിൽ, രോഗിയെ ആവശ്യമായ രീതിയിൽ നിരീക്ഷിക്കുന്നതിൽ വീഴ്ച വരുത്തിയതും മരുന്നുകളെക്കുറിച്ചുള്ള അറിവിൽ കുറവുണ്ടായതും ഡ്യൂട്ടി കൈമാറ്റ സമയത്ത് സഹപ്രവർത്തകരെ വേണ്ടവിധം ശ്രദ്ധിക്കാതിരുന്നതും മെഡിക്കൽ നോട്ടുകളും രേഖകളും ശരിയായി പരിശോധിക്കാതിരുന്നതും രോഗികളുടെ തിരിച്ചറിയൽ ഉറപ്പാക്കുന്നതിൽ വീഴ്ച വരുത്തിയതുമടക്കമുള്ള കാര്യങ്ങൾ ഗൗരവമായി പരിഗണിക്കപ്പെട്ടു.എന്നാൽ ഈ വ്യവസ്ഥകൾ നിലനിൽക്കെ ഏജൻസി വഴി നിരവധി ഷിഫ്റ്റുകളിൽ ജോലി ചെയ്തതായും, ചെയ്യാൻ വിലക്കുണ്ടായിരുന്ന നഴ്സ് ഇൻ ചാർജ് ചുമതല ഏറ്റെടുത്തതായും, മരുന്ന് വിതരണം ചില അവസരങ്ങളിൽ ഒറ്റയ്ക്ക് നടത്തിയതായും അന്വേഷണത്തിൽ കണ്ടെത്തി. മാത്രമല്ല തനിക്കെതിരെയുള്ള പ്രാക്ടീസ് നിയന്ത്രണങ്ങളുടെ പൂർണ വിവരങ്ങൾ ജോലി അപേക്ഷിക്കുന്ന സമയത്തും ജോലി ചെയ്തിരുന്ന സമയത്തും വെളിപ്പെടുത്തിയില്ലെന്നും എൻഎംസി അന്വേഷണത്തിൽ കണ്ടെത്തി.
Fashion ⏭️


