NEWS

യുഎഇയിലെ രണ്ടര ലക്ഷം മലയാളികൾക്കുള്ള ‘ഓണസദ്യ’ ചാർട്ടേഡ് വിമാനത്തിൽക്കയറി; കൊണ്ടോട്ടി, കൊച്ചി, ഗുണ്ടൽപെട്ട്… ടു അബൂദാബി


കരിപ്പൂർ (മലപ്പുറം) ∙ യുഎഇയിലെ രണ്ടര ലക്ഷം മലയാളികൾക്ക് ഓണസദ്യ തയാറാക്കാനുള്ള പഴവും പച്ചക്കറിയും ഉണ്ണാനുള്ള വാഴയിലയും ഇന്നു കൊച്ചിയിൽനിന്ന് ചാർട്ടേഡ് വിമാനത്തിൽ അബൂദാബിയിലേക്കു പറക്കും. കരിപ്പൂർ കേന്ദ്രമായ കെഎൻപി എക്സ്പോർട്ടേഴ്സ് ആണ് 95,000 കിലോഗ്രാം ചരക്ക് കൊണ്ടുപോകാവുന്ന ഇത്തിഹാദിന്റെ നാഷനൽ എയർ കാർഗോ വിമാനം ചാർട്ടർ ചെയ്തത്. കോഴിക്കോട്  വിമാനത്താവളത്തിൽ വലിയ വിമാനങ്ങൾ ഇറങ്ങാൻ അനുമതിയില്ലാത്തതിനാലാണ് കൊച്ചി തിരഞ്ഞെടുത്തതെന്ന് ഉടമ സുഫിയാൻ കാരി പറഞ്ഞു. കേരളം, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽനിന്ന് ഒറ്റ ദിവസംകൊണ്ടാണ് വിമാനത്തിലേക്കുള്ള വിഭവങ്ങൾ ശേഖരിച്ചത്. കൃഷിയിടങ്ങളിൽനിന്ന് നേരിട്ട് ഏറ്റെടുത്ത് 14 വലിയ ട്രക്കുകളിലാണ് സാധനങ്ങൾ കൊച്ചിയിലെത്തിച്ചത്. 


Fashion ⏭️

Back to top button