NEWS
‘ആകാശ കാവൽ’ വിഡിയോ പുറത്തുവിട്ട് യുഎഇ; ‘സുശക്തം’ വ്യോമാക്രമണ പ്രതിരോധ കരുത്ത്, ആശങ്ക വേണ്ടെന്ന് അധികൃതർ

അബുദാബി∙ മേഖലയിൽ സംഘർഷാവസ്ഥ നിലനിൽക്കുന്നതിനിടെ രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കുന്നതിൽ യുഎഇ വ്യോമസേനയുടെയും വ്യോമപ്രതിരോധ സംവിധാനങ്ങളുടെയും പൂർണ സജ്ജീകരണവും കരുത്തും വ്യക്തമാക്കുന്ന വിഡിയോ ദൃശ്യങ്ങൾ പുറത്തുവിട്ട് യുഎഇ പ്രതിരോധ മന്ത്രാലയം. രാജ്യത്തിന്റെ വ്യോമപാത സുരക്ഷിതമാക്കുന്നതിനും ഭീഷണികൾക്ക് ശക്തമായ മറുപടി നൽകുന്നതിനും വ്യോമസേന എപ്പോഴും സജ്ജമാണെന്ന് മന്ത്രാലയം സമൂഹമാധ്യമത്തിലൂടെ വ്യക്തമാക്കി. ഇറാനിൽ നിന്ന് യുഎഇ ലക്ഷ്യമാക്കി രണ്ട് ബാലിസ്റ്റിക് മിസൈലുകൾ പ്രയോഗിച്ചതായി കണ്ടെത്തിയതിനെത്തുടർന്ന് ചൊവ്വാഴ്ച രാജ്യത്തുടനീളം ജാഗ്രതാ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിരോധ സംവിധാനങ്ങളുടെ പ്രവർത്തനക്ഷമത വ്യക്തമാക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നത്. ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം മലയാള മനോരമയുടേതല്ല. ഇത്modgovaeൽ നിന്ന് എടുത്തിട്ടുളളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
Fashion ⏭️


