NEWS
നിർമാണത്തിലിരിക്കുന്ന വീട്ടിൽ നിന്ന് ഇലക്ട്രിക് വയർ മോഷണം; രണ്ടുപേർ അറസ്റ്റിൽ

കൊച്ചി∙ മൂവാറ്റുപുഴ പേഴക്കാപ്പിള്ളി ഭാഗത്ത് നിർമാണത്തിലിരിക്കുന്ന വീട്ടിൽ നിന്നും ഇലക്ടിക് വയറുകൾ മോഷണം നടത്തിയ കേസിൽ പാലത്തിങ്കൽ പുത്തൻപുരയിൽ വീട്ടിൽ അർഷാദ് (47) മോഷണ മുതലുകൾ വാങ്ങിയ കളപ്പുരയിൽ വീട്ടിൽ ഷാനവാസ് (42) എന്നിവർ അറസ്റ്റിൽ. വാഴപ്പിള്ളി ഭാഗത്ത് ആക്രിക്കട നടത്തുകയാണ് ഷാനവാസ്. ജൂലൈ 31ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം. നിരവധി മോഷണ കേസുകളിൽ പ്രതിയാണ് അർഷാദ്. ആക്രി കടയിൽ നിന്നും മോഷണ മുതലുകൾ കണ്ടെടുത്തു. മൂവാറ്റുപുഴ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അനിൽ ജോർജിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ എസ്ഐമാരയ എം.എം. ഉബൈസ്, സി. ആർ. രഞ്ചുമോൾ, പോൾ മാത്യു, വി.സി. സജി, എഎസ്ഐ കെ.എസ്. ഷിനു, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ശ്രീജു രാജൻ, കെ.റ്റി. നിജാസ് എന്നിവരാണുണ്ടായിരുന്നത്.
Fashion ⏭️


