CINEMA

18 മണിക്കൂർ ജോലി, കിട്ടുന്നത് തുച്ഛമായ കൂലി: സിനിമാ സെറ്റിലെ ലൈറ്റ്‌ബോയ്‌മാർ നേരിടുന്നത് കടുത്ത പ്രതിസന്ധി


പ്രതീകാത്മക ചിത്രം

സിനിമാ ലോകത്ത് അഭിനേതാക്കളും സംവിധായകരും വെളിച്ചം വീശുമ്പോൾ, ആ വെളിച്ചം ക്രമീകരിക്കാൻ കഷ്ടപ്പെടുന്ന സാങ്കേതികപ്രവർത്തകർ നേരിടുന്നത് കടുത്ത അവഗണന. ഈ അവഗണനകൾ ഏറ്റവും കൂടുതൽ അനുഭവിക്കുന്ന ലൈറ്റ് ബോയ്മാരാണ് കടുത്ത ചൂഷണത്തിനാണ് ഇരയാകുന്നത്. ദീർഘമായ ജോലി സമയം, കൃത്യമല്ലാത്ത വേതനം എന്നിവയാണ് ഇവരുടെ തൊഴിലിന്റെ പ്രധാന പ്രശ്‌നം. പ്രൊഡക്ഷൻ ഹൗസായ റീൽസെൻ ക്രിയേറ്റീവ് തങ്ങളുടെ സോഷ്യൽമീഡിയ പേജിൽ പങ്കുവച്ച പുതിയ ഡോക്യുമെന്ററി സീരീസിലാണ് ഡൽഹിയിലെ സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ലൈറ്റ് ബോയ്‌മാരുടെ ദുരനുഭവങ്ങൾപുറത്തുവന്നത്.


ക്യാമറകൾ പ്രവർത്തിച്ച് തുടങ്ങുന്നതിന് മണിക്കൂറുകൾക്ക് മുൻപേ സെറ്റിൽ ലൈറ്റ സെറ്റപ്പിനുള്ള പണികൾ ആരംഭിക്കണം. സെറ്റിൽ കൃത്യസമയത്ത് എത്താൻ പുലർച്ചെ മൂന്ന് മണിക്ക് വരെ കോൾ ടൈം നൽകാറുണ്ടെന്നും ക്യാമറകൾ ഓൺ ആകുന്നതിന് മുൻപ് തന്നെ സെറ്റിലെ ലൈറ്റിംഗ് ജോലികൾ പൂർത്തിയാക്കേണ്ടതുണ്ടെന്നും ഇവർ പറയുന്നു.

സ്വതന്ത്ര ലൈറ്റ്മാന്മാരും ഇതേ അവസ്ഥകൾ തന്നെയാണ് പങ്കുവയ്ക്കുന്നത്. തങ്ങളുടെ ജോലിക്ക് അങ്ങനെ ഇത്ര സമയം എന്നൊന്നില്ല. അത് പുലർച്ചെ രണ്ടുമണിയോ അഞ്ച്മണിയോ ആകാം. എന്നിട്ടും ഏറ്റവും കുറഞ്ഞ പ്രതിഫലം ലഭിക്കുന്നത് തങ്ങൾക്കാണെന്നാണ് ഇവർ വാദിക്കുന്നത്.


ശാരീരികമായി ഏറെ അദ്ധ്വാനിക്കുന്ന ജോലിയാണെങ്കിലും തുച്ഛമായ പ്രതിഫലമാണ് ലഭിക്കുന്നത്. ജോലി സമയം എത്ര നീണ്ടാലും1,800 രൂപയാണ് ദിവസക്കൂലി .18 മണിക്കൂർ തുടർച്ചയായി ജോലി ചെയ്താൽ മാത്രമാണ് കഷ്ടിച്ച് ഓവർടൈമെടുത്തതിന്റെ വേതനം ‌ ലഭിക്കാറുള്ളതെന്നും, എന്നാൽ രണ്ടോ മൂന്നോ മണിക്കൂർ അധികം ജോലി ചെയ്താൽ ആരും തിരിഞ്ഞുനോക്കാറില്ല. വർദ്ധിച്ചുവരുന്ന ജീവിതച്ചെലവുകളും തൊഴിലിന്റെ തീവ്രതയും കണക്കിലെടുത്ത് ദിവസക്കൂലി കുറഞ്ഞത് 2,000 രൂപയായി ഉയർത്തണമെന്നാണ് ഇവരുടെ ആവശ്യം.


ലൈറ്റ് ബോയ്‌മാർ നേരിടുന്ന മറ്റൊരു വലിയ പ്രതിസന്ധിയാണ് കൂലി വൈകുന്നത്. ലൈറ്റ് ബോയ്മാർക്കൊപ്പമുള്ള അസിസ്റ്റൻസിനും പ്രതിഫലം നൽകേണ്ടി വരുമ്പോൾ പ്രൊഡ്യൂസർമാർ സാമ്പത്തിക ബുദ്ധിമുട്ടുകൾ പറയുന്നത് പതിവ് കാഴ്‌ചയായിട്ടാണ് ഇവർ ചൂണ്ടിക്കാണിക്കുന്നത്. ഓൺലൈൻ ഇടപാടുകൾ വ്യാപകമായതോടെ പ്രശ്നം കൂടുതൽ രൂക്ഷമായതായി ഫ്രീലാൻസ് ലൈറ്റ്ബോയിമാരും വ്യക്തമാക്കുന്നു.

പണ്ടൊക്കെ ജോലി കഴിഞ്ഞ ഉടൻ തന്നെ പ്രതിഫലം ലഭിച്ചിരുന്നു. എന്നാൽ ഇപ്പോൾ എല്ലാവരും ഓൺലൈൻ വഴിയാണ് പണം നൽകുന്നത്. പണിയെടുക്കാൻ വിളിക്കുകയും എന്നാൽ കൂലി നൽകാൻ മാസങ്ങളോളം വൈകിപ്പിക്കുകയും ചെയ്യുന്നു. പണം കിട്ടാൻ കുറഞ്ഞത് രണ്ടോ മൂന്നോ മാസമെങ്കിലും കാത്തിരിക്കേണ്ടി വരാറുണ്ടെന്നും ഇവർ പറയുന്നു.

English Summary

A Reelzen Creative documentary series reveals severe exploitation of light boys in the Delhi film industry. They face extremely long shifts, often 18 hours starting at 3 AM, for an inadequate daily wage of 1800 INR. They also suffer significant payment delays, sometimes months, despite physically demanding work, demanding 2000 INR daily.


Business ⏭️

Back to top button