NEWS
നടുറോഡിൽ ടിവികെ നേതാവിനെ വെട്ടിക്കൊന്നു; പ്രതികാരക്കൊല?, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

ചെന്നൈ∙ തമിഴ്നാട്ടിൽ ടിവികെ പ്രാദേശിക നേതാവിനെ വെട്ടിക്കൊലപ്പെടുത്തി. കണ്ണൻ എന്നയാളാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി അഡയാറിനും തിരുവൺമിയൂരിനും ഇടയിലാണ് സംഭവം. കൊലപാതകത്തിന്റെ നടുക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. പ്രതികാര കൊലപാതകമാണെന്നാണ് വിവരം.റിയൽ എസ്റ്റേറ്റ് ബിസിനസ് ചെയ്യുന്ന കണ്ണൻ ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയാണ്. അണ്ണാഡിഎംകെ പ്രവർത്തകനായിരുന്ന കണ്ണൻ അടുത്തിടെയാണ് ടിവികെയിൽ ചേർന്നത്. 2009ൽ ശിവ എന്നയാളെ കൊലപ്പെടുത്തിയ കേസിൽ കണ്ണന് പങ്കുണ്ടെന്ന് പൊലീസ് പറയുന്നു.
Fashion ⏭️


