NEWS

ഹോർമുസിൽ യുഎസിന്റെ ‘ഉരുക്കുമതിലെന്ന്’ ട്രംപ്; വെല്ലുവിളിക്കിടെ ഇന്ത്യയ്ക്കായി പുട്ടിന്റെ വൻ സർപ്രൈസ്, മുന്നേറി സ്വർണം, താഴ്ന്ന് എണ്ണ


വെടിനിർത്തൽ ചർച്ചയ്ക്കില്ലെന്ന് ഒരുവശത്ത് ഇറാൻ കടുത്ത നിലപാട് എടുത്തുനിൽക്കേ, ഹോർമുസ് കടലിടുക്ക് പൂർണമായി യുഎസിന്റെ നിയന്ത്രണത്തിലാണെന്ന വാദവുമായി പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ‘‘ഹോർമുസിന്റെ മൊത്തം നിയന്ത്രണം യുഎസിന്റെ പിടിയിലായി കഴിഞ്ഞു. അതിനി അങ്ങനെതന്നെ തുടരും. ഉരുക്കുമതിലെന്നാണ് ഇതിനെ എല്ലാവരും വിളിക്കുന്നത്. ഇറാന് ഇനി അവിടെയൊന്നും ചെയ്യാനില്ല’’ – ട്രംപ് പറഞ്ഞു.ട്രംപിന്റെ വാദം പക്ഷേ, ഇറാൻ കൈയോടെ തള്ളി. ഹോർമുസ് കടലിടുക്ക് അടഞ്ഞുതന്നെ കിടപ്പാണെന്നും ഇറാൻ മുന്നോട്ടുവച്ച നിർദേശങ്ങൾ യുഎസ് സമ്മതിക്കുംവരെ അക്കാര്യത്തിലൊരു മാറ്റവുമുണ്ടാകില്ലെന്നും ഇറാന്റെ പേർഷ്യൻ ഗവ്ഫ് സ്ട്രെയ്റ്റ് അതോറിറ്റി വ്യക്തമാക്കി. ഇന്നലെ ഹോർമുസിൽ 59 കപ്പലുകളെ തിരിച്ചുവിട്ടെന്ന് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. ഇറാനിലെ തുറമുഖങ്ങളിലേക്കും ഇറാനിൽ നിന്ന് ഹോർമുസിന് പുറത്തേക്കും പോകാൻ ശ്രമിച്ച കപ്പലുകളാണിവയിലേറെയും. 3 കപ്പലുകളെ തകർത്തെന്നും സെൻട്രൽ കമാൻഡ് പറഞ്ഞു.ഐസുനിറഞ്ഞ കടൽപ്പാതയാണിത്. എന്നാൽ ഇപ്പോൾ‌ അത്തരം പ്രതിസന്ധി കുറവാണ്. മാത്രമല്ല, സൂയസ് കനാൽ വഴിയുള്ള യാത്രയേക്കാൾ 10-14 ദിവസം കുറവുമതി ഇതുവഴി റഷ്യയിൽ നിന്ന് ഇന്ത്യയിലേക്കും മറ്റും എത്താനെന്നും പുട്ടിൻ പറയുന്നു. യൂറോപ്പുമായുള്ള ബന്ധം മോശമായതിനാൽ ഇന്ത്യ, ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങളുമായി വാണിജ്യബന്ധം ശക്തമാക്കാനുള്ള ശ്രമത്തിലാണ് റഷ്യ. ബദൽപ്പാത മുന്നോട്ടുവയ്ക്കുന്നതും അതുകൊണ്ടാണ്. ഉപഭോഗത്തിനുള്ള എണ്ണ ഇറക്കുമതിയുടെ 50 ശതമാനത്തിലധികവും റഷ്യയിൽ നിന്ന് വാങ്ങുന്ന ഇന്ത്യയ്ക്കും ഈ പാത നേട്ടമാകും.


Fashion ⏭️

Back to top button