NEWS
കുടുംബത്തെ കൊല്ലുന്നതിനെക്കുറിച്ച് ചാറ്റ്‌ജിപിടിയിൽ തിരച്ചിൽ; യുഎസിൽ അമ്മയെയും സഹോദരനെയും കൊലപ്പെടുത്തി ഇന്ത്യൻ വംശജൻ

വാഷിങ്ടൻ∙ യുഎസിൽ അമ്മയെയും സഹോദരനെയും ക്രൂരമായി കൊലപ്പെടുത്തി ഇന്ത്യൻ വംശജനായ വിദ്യാർഥി. മാസച്യുസിറ്റ്സിലെ ആക്ടൻ സ്വദേശിയായ അർജുൻ അരവിന്ദാണ് (17) ബുധനാഴ്ച പിടിയിലായത്. അമ്മ സുധ വെങ്കടേശൻ (45), സഹോദരൻ സിദ്ധാർഥ് അരവിന്ദ് (14) എന്നിവരാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ചയായിരുന്നു സംഭവം.ആക്ടൻ ബോക്സ്ബോറോ റീജനൽ ഹൈസ്കൂൾ വിദ്യാർഥിയായ അരവിന്ദ് വീടിനുള്ളിൽവച്ച് സുധയെയും സിദ്ധാർഥിനെയും കൊലപ്പെടുത്തുകയും തുടർന്ന് സുധയുടെ കാറിൽ രക്ഷപ്പെടുകയുമായിരുന്നു. ചൊവ്വാഴ്ച വൈകിട്ട് ആറരയോടെ ട്യൂഷൻ അധ്യാപിക വീട്ടിലെത്തിയെങ്കിലും ആരെയും പുറത്തുകാണാത്തതിനാൽ സുധയുടെ ഭർത്താവിനെ വിളിച്ചു. ഇദ്ദേഹം വിളിച്ചിട്ടും ആരും ഫോണെടുത്തില്ല. തുടർന്ന് അദ്ദേഹം പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും മരിച്ചനിലയിൽ കണ്ടെത്തിയത്. സുധയുടെ മൃതദേഹം വീടിന്റെ ബേസ്മെന്റിലും സിദ്ധാർഥിന്റേത് ഒന്നാംനിലയിലുമാണ് കിടന്നിരുന്നത്. ഇരുവരുടെയും ശരീരങ്ങളിൽ ക്ഷതമുണ്ടായിട്ടുണ്ടെങ്കിലും മരണകാരണവും എന്ത് ആയുധമുപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നും കണ്ടെത്താനായിട്ടില്ല.
Fashion ⏭️


