NEWS
മകളുമായി സഞ്ചരിക്കുമ്പോൾ സ്കൂട്ടറിൽ കാറിടിച്ചു; യുവതിക്ക് ദാരുണാന്ത്യം

കൊല്ലം∙ പ്ലാമൂട്ടിൽ വാഹനാപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം. ശ്രീലക്ഷ്മി നിലയത്തിൽ അശ്വതി (35) ആണ് മരിച്ചത്. മകളുമായി സ്കൂളിലേക്ക് സ്കൂട്ടറിൽ പോകവെ എതിരെ വന്ന കാറുമായി കൂട്ടിയിടിച്ചാണ് അപകടം.കുന്നിക്കോട്–പ്ലാമൂട്ടിൽ റോഡിലായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ അശ്വതി റോഡിലേക്കു തെറിച്ചുവീണു. കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഒപ്പമുണ്ടായിരുന്ന മകൾ ദിയയ്ക്ക് സാരമായി പരുക്കേറ്റു. കുട്ടി ഇപ്പോൾ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അമിതവേഗത്തിലെത്തിയ കാർ സ്കൂട്ടറിൽ ഇടിച്ചാണ് അപകടമുണ്ടായതെന്ന് ദൃക്സാക്ഷികൾ പറയുന്നു. സംഭവത്തിൽ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.
Fashion ⏭️


