NEWS

കുളിമുറി ടാങ്കിൽ കുട്ടികളുടെ ദാരുണ അന്ത്യം; കൊലപാതകത്തിൽ പങ്കാളിയായ മറ്റൊരാൾ കൂടി പിടിയിൽ?

പാലക്കാട് ചിറ്റൂരിലെ മേനോൻപാറയിൽ രണ്ടു കുരുന്നുകളെ അമ്മയായ നിവേദ്യ (26) കുളിമുറിയിലെ ടാങ്കിൽ മുക്കി കൊലപ്പെടുത്തിയ സംഭവത്തിൽ മറ്റൊരാൾക്കുകൂടി പങ്കുണ്ടെന്ന സംശയം ബലപ്പെടുന്നു. വടകരപ്പതി പഴണിയാർപാളയം മണൽക്കാട് സ്വദേശികളായ ജോൺ കുമാറിന്റെയും നിവേദ്യയുടെയും മക്കളായ ജെനിഫർ ജൂലിയറ്റ് (5), റോബിൻ ക്രിസ്‌റ്റിഫർ (3) എന്നിവരെ സെപ്റ്റംബർ 29-ന് രാവിലെ പത്തരയോടെയാണ് വാടകവീട്ടിലെ കുളിമുറിയിലെ തൊട്ടിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.

തുടക്കത്തിൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന്റെ പിൻബലത്തിൽ മരണം മുങ്ങിമരണമാണെന്നായിരുന്നു കരുതിയിരുന്നത്. എന്നാൽ, സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി കുട്ടികളുടെ പിതൃസഹോദരി നൽകിയ പരാതിയെത്തുടർന്ന് നടന്ന വിശദമായ അന്വേഷണത്തിനൊടുവിലാണ് ഇത് കൊലപാതകമാണെന്ന് പുറത്തറിഞ്ഞത്. ഇതേത്തുടർന്ന് നിവേദ്യയെ പോലീസ് അറസ്റ്റ് ചെയ്യുകയും റിമാൻഡ് ചെയ്യുകയും ചെയ്തിരുന്നു.

Fashion ⏭️

Back to top button