NEWS
ചേന്തിയിലേക്ക് ക്ഷണിച്ചിരുന്നുവെന്ന് മുഖ്യമന്ത്രി; യുഎസ് കൊലപാതകത്തിൽ അനിലയുടെ അറസ്റ്റ് രേഖപ്പെടുത്തി – പ്രധാന വാർത്തകൾ

ചേന്തിയിലെ ശ്രീനാരായണ ജയന്തി പരിപാടിക്കു ക്ഷണിച്ചിരുന്നുവെന്നും ചേന്തി അനിൽ ക്രിമിനല്‍ പശ്ചാത്തലമുള്ള ആളാണെന്ന പൊലീസ് റിപ്പോർട്ട് കാരണമാണ് പങ്കെടുക്കാത്തതെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞതാണ് ഇന്നത്തെ പ്രധാന വാർത്ത. യുഎസിൽ തൃശൂർ മുടിക്കോട് തെക്കൂട്ട് സ്വദേശി അഞ്ജന ഹരിയെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ മലയാളി അനില ബേബിയുടെ അറസ്റ്റും പൊലീസ് ഇന്ന് രേഖപ്പെടുത്തി. സ്ത്രീകള്‍ പൊതുവേദിയില്‍ ഇറങ്ങിയാല്‍ നാശമുണ്ടാകുമെന്നും പെണ്ണുങ്ങള് വീട്ടില്‍ ഇരിക്കണമെന്നുമുള്ള കാന്തപുരം എ.പി. അബൂബക്കര്‍ മുസല്യാരുടെ പ്രസ്താവനയോടു യോജിപ്പില്ലെന്ന മുഖ്യമന്ത്രി വി.ഡി.സതീശന്റെ പ്രസ്താവനയും ഇന്ന് ചർച്ചയായി. എച്ച്1ബി വീസയിൽ ജോലിക്കായി യുഎസിലെത്തിയ ഇന്ത്യക്കാരുൾപ്പെടെയുള്ളവരുടെ ആശ്രിതർക്ക് തൊഴിലനുമതി നൽകുന്ന രീതി നിർത്തലാക്കാനുള്ള തീരുമാനവും ഇന്നാണ് പുറത്തുവന്നത്. ചേന്തിയിലെ ശ്രീനാരായണ ജയന്തി പരിപാടിക്കു ക്ഷണിച്ചിരുന്നുവെന്നു മുഖ്യമന്ത്രി. ക്രിമിനല്‍ പശ്ചാത്തലമുള്ള ആളാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് അവിടെനിന്നുളള പ്രവര്‍ത്തകര്‍ വിളിച്ചറിയിക്കുകയും പിന്നീടു പൊലീസ് റിപ്പോര്‍ട്ട് കിട്ടുകയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍ രണ്ടാഴ്ച മുന്‍പ് തന്നെ പരിപാടി ഉപേക്ഷിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. യുഎസിലെ കലിഫോർണിയയിലെ മിൽപീറ്റസിൽ താമസിച്ചിരുന്ന തൃശൂർ മുടിക്കോട് തെക്കൂട്ട് സ്വദേശി അഞ്ജന ഹരിയെ (35) കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ മലയാളിയായ അനില ബേബിയുടെ (32) അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. മനഃപൂർവമായ നരഹത്യയാണ് പൊലീസ് ചാർജ് ചെയ്തിരിക്കുന്നത്. പ്രതി കുറ്റക്കാരിയെന്നു കോടതി കണ്ടെത്തിയാൽ 25 വർഷം വരെ ജയിൽ ശിക്ഷ ലഭിക്കാൻ സാധ്യതയുണ്ട്.
Fashion ⏭️


