NEWS

വിഴിഞ്ഞത്ത് കരമാർഗവും കണ്ടെയ്‌നർ; തൃഷയുടെ സല്യൂട്ടിൽ വിമർശനം – വായിക്കാം ഇന്നത്തെ പ്രധാന വാർത്തകൾ


ആലപ്പുഴ കരുവാറ്റയിൽ ഗൃഹനാഥനെ കൊലപ്പെടുത്തിയ കേസിൽ എല്ലാം ആസൂത്രണവും 13 വയസ്സുകാരിയായ പേരക്കുട്ടിയാണ് നടത്തിയതെന്ന പൊലീസ് കണ്ടെത്തൽ ഇന്നത്തെ പ്രധാന വാർത്തയായി. വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തുനിന്നു കേരളത്തിലേക്കും തിരിച്ചുമുള്ള കണ്ടെയ്‌നർ കവാടം ഇന്ന് തുറന്നു. തുറമുഖത്തേക്ക് റോഡ് മാർഗം എത്തിയ ആദ്യ കണ്ടെയ്‌നർ മുഖ്യമന്ത്രി വി.ഡി.സതീശൻ ഫ്ലാഗ് ഓഫ് ചെയ്തത്. അതേസമയം വിദേശത്ത് താമസിക്കുന്ന കൊല്ലം സ്വദേശിയായ യുവതിയുടെ വെളിപ്പെടുത്തലും ഞെട്ടിപ്പിക്കുന്നതായിരുന്നു. ഭർത്താവ് കിടപ്പറ ദൃശ്യങ്ങൾ അശ്ലീല വെബ് സൈറ്റുകൾക്ക് വിറ്റെന്ന ഭാര്യയുടെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചെന്നൈയിൽ സ്വാതന്ത്ര്യദിന ചടങ്ങിൽ മുൻനിരയിൽ സിനിമ താരം തൃഷയ്ക്ക് ഇരിപ്പിടം ഒരുക്കിയ സംഭവത്തിൽ ടിവികെ സർക്കാരിനെതിരെ ഡിഎംകെ മുഖപത്രം മുരശൊലി എഡിറ്റോറിയൽ എഴുതിയതും ഇന്നത്തെ പ്രധാന ചർച്ചാവിഷയമായി. വായിക്കാം ഇന്നത്തെ പ്രധാന വാർത്തകൾ. 1. ആലപ്പുഴ കരുവാറ്റയിൽ ഗൃഹനാഥനെ കൊലപ്പെടുത്തി സ്വർണവും പണവും കവർന്ന കേസിൽ എല്ലാ ആസൂത്രണവും നടത്തിയത് 13 വയസ്സുകാരിയായ പേരക്കുട്ടിയാണെന്ന് പൊലീസ്. കരുവാറ്റയിൽ വാടകയ്ക്കു താമസിക്കുന്ന കൊല്ലം പരവൂർ നെടുങ്ങോലം കൊച്ചാലും കൂട് സരസ്വതി നിവാസിൽ ശിവൻകുട്ടി ചെട്ടിയാരാണ് കൊല്ലപ്പെട്ടത്. 4. കിടപ്പറ ദൃശ്യങ്ങൾ ഭർത്താവ് അശ്ലീല വെബ് സൈറ്റുകൾക്ക് വിറ്റതായി ഭാര്യ പൊലീസിൽ നൽകിയ പരാതിയിൽ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകൾ. പങ്കാളികളെ കൈമാറുന്ന സംഘവുമായി ഭർത്താവിന് ബന്ധമുണ്ടെന്ന് യുവതി പൊലീസിനോട് പറഞ്ഞു. പങ്കാളികളെ പങ്കുവയ്ക്കുന്ന ചില ഗ്രൂപ്പുകളില്‍ ഭര്‍ത്താവ് അംഗമായിരുന്നു. ഭാര്യയുടെ നഗ്നദൃശ്യങ്ങള്‍ പങ്കുവയ്ക്കണമെന്ന് ഈ ഗ്രൂപ്പില്‍ നിന്നും ആവശ്യമുണ്ടായതായും യുവതി പറയുന്നു. സംഭവത്തിൽ കൊട്ടിയം പൊലീസ് കേസെടുത്തു. പ്രതി ഒളിവിലാണ്. മനോരമ ന്യൂസാണ് വാർത്ത പുറത്തു വിട്ടത്.


Fashion ⏭️

Back to top button