NEWS
‘നിലത്ത് കിടത്തി, തല മുണ്ഡനം ചെയ്തു; ഞങ്ങളുടെ നേതാക്കൾ അനുഭവിച്ചത് പീഡനം, അതിന് നിങ്ങൾക്ക് എന്നെ കൊല്ലേണ്ടി വരും’

കൊൽക്കത്ത∙ ബിജെപിക്കെതിരെ കടുപ്പിച്ച് ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജി. തൃണമൂൽ കോൺഗ്രസ് നേതാക്കളെയും പ്രവർത്തകരെയും ലക്ഷ്യമിട്ട് ബിജെപി ആക്രമണം അഴിച്ചുവിടുകയാണ്. തൃണമൂലിനെയോ തന്നെയോ നിശ്ശബ്ദമാക്കാൻ ബിജെപി ശ്രമിക്കുന്നുണ്ടെങ്കിൽ അവർക്ക് തന്നെ കൊല്ലേണ്ടിവരുമെന്നും മമത ബാനർജി പറഞ്ഞു. ഒരു വിഡിയോ സന്ദേശത്തിലൂടെയാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്. ‘‘എന്നെ നിശബ്ദമാക്കാൻ നിങ്ങൾക്ക് എന്നെ കൊല്ലേണ്ടി വരും. അതെ, അതിനായും നിങ്ങൾ ശ്രമിച്ചു. നിങ്ങൾ ആരെയാണ് ആക്രമിക്കാത്തത്? മഹുവയേയും അഭിഷേകിനെയും കല്യാണിനേയും ആക്രമിച്ചു. എന്റെ വീടും ആക്രമിച്ചു’’– മമത ബാനർജി പറഞ്ഞു.
Source link


