NEWS
ഓണം വാരാഘോഷ സമാപന ഘോഷയാത്ര ഞായറാഴ്ച; തിരുവനന്തപുരം നഗരത്തിൽ ഗതാഗത ക്രമീകരണം

തിരുവനന്തപുരം ∙ സർക്കാരിന്റെ ഓണം വാരാഘോഷങ്ങൾക്കു സമാപനം കുറിച്ചുള്ള ഘോഷയാത്ര നാളെ (ഞായറാഴ്ച) വൈകിട്ട് 4ന് ആരംഭിക്കും. കവടിയാർ മുതൽ കിഴക്കേകോട്ട വരെ നടക്കുന്ന ഓണം വാരാഘോഷ സമാപന ഘോഷയാത്രയിൽ വിവിധ വകുപ്പുകളുടെയും സംഘടനകളുടെയും ഫ്ലോട്ടുകളും നിശ്ചല ദ്യശ്യങ്ങളും അണി നിരക്കും. രാജ്യത്തിന് അകത്തും പുറത്തും നിന്നുള്ള കലാരൂപങ്ങളും കലാപ്രകടനങ്ങളും ഘോഷയാത്രയുടെ ഭാഗമാകും. പൊലീസ്, അശ്വാരൂഢ സേന, ബാൻഡ് സംഘങ്ങൾ തുടങ്ങി വിവിധ സേനാ വിഭാഗങ്ങളും ഘോഷയാത്രയുടെ ഭാഗമാകും.വെള്ളയമ്പലം മാനവീയം വീഥിയുടെ സമീപത്തെ വയലാറിന്റെ പ്രതിമയ്ക്ക് മുന്നിൽ ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്യും. ഗവർണറും മുഖ്യമന്ത്രിയും മന്ത്രിമാരും ഉൾപ്പെടെയുള്ളവർ പാളയം ഭാഗത്തെ പ്രത്യേക പവലിയനിൽ ഘോഷയാത്ര കാണും. ഘോഷയാത്രയും ഉപരാഷ്ട്രപതിയുടെ സന്ദർശനവും കണക്കിലെടുത്ത് നാളെ നഗരത്തിൽ ഗതാഗത ക്രമീകരണവും പ്രത്യേക പാർക്കിങ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. നാളെ ഉച്ചയ്ക്ക് രണ്ടു മുതലാണ് ഗതാഗത ക്രമീകരണം ആരംഭിക്കുക. വാഹന ക്രമീകരണങ്ങളുടെ ഭാഗമായി നഗരത്തിലെ പ്രധാന റോഡുകളിൽ വാഹന പാർക്കിങ് നിരോധിച്ചിട്ടുണ്ട്.
Fashion ⏭️


