NEWS
സുഗതന്റെ അപേക്ഷ നിരസിക്കണമെന്ന് മന്ത്രി, എന്നിട്ടും അനുകൂല മറുപടിക്കത്ത്; ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം

തിരുവനന്തപുരം ∙ ജയിലിൽ കഴിയുന്ന കോർപറേഷൻ വാഴോട്ടുകോണം ബിജെപി കൗൺസിലർ ആർ.സുഗതൻ കൗൺസിൽ യോഗങ്ങളിൽ പങ്കെടുക്കാൻ എസ്കോർട്ട് പരോൾ അനുവദിക്കണമെന്നാവശ്യപ്പെട്ട് നൽകിയ അപേക്ഷയിൽ, സുഗതന് അനുകൂല മറുപടി തയാറാക്കിയ തദ്ദേശ, ആഭ്യന്തര വകുപ്പുകളിലെ അണ്ടർ സെക്രട്ടറിമാർക്കെതിരെ അന്വേഷണം.സുഗതന്റെ അപേക്ഷ നിരസിക്കണമെന്ന് തദ്ദേശ മന്ത്രി കെ.എം.ഷാജി നിർദേശിച്ചിരുന്നു എന്നാണ് വിവരം. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയോ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരോ സുഗതന്റെ കത്തിനെക്കുറിച്ചോ തദ്ദേശ വകുപ്പിനോട് അഭിപ്രായം ആരാഞ്ഞതിനെക്കുറിച്ചോ അറിഞ്ഞില്ല. ഈ സാഹചര്യത്തിൽ സുഗതന് അനുകൂലമായ മറുപടിക്കത്ത് തയാറാക്കിയതിൽ വീഴ്ചയുണ്ടായെന്ന് വിലയിരുത്തിയാണ് അന്വേഷണം. ബിജെപി ഭരണസമിതിക്ക് അനുകൂലമായ നിലപാടെടുത്തെന്ന തരത്തിൽ സർക്കാരിനെതിരെ ഇടതുമുന്നണി പ്രചാരണം നടത്തുന്നതും തിടുക്കത്തിലുള്ള നടപടിക്ക് കാരണമായി.
Fashion ⏭️


