NEWS
‘ഹോട്ടയം’!! കനത്ത ചൂടിൽ നിന്നു രക്ഷപ്പെടാൻ ഇതേ മാർഗമുള്ളൂ; കോട്ടയത്തുനിന്നുള്ള കാഴ്ച

‘ഹോട്ടയം’!! ചൂട് അകവും പുറവും പൊള്ളിക്കുകയാണ്. കോട്ടയത്തുനിന്നു മോനിപ്പള്ളിക്ക് സ്കൂട്ടറിൽ യാത്ര ചെയ്യുകയാണ് സഹോദരങ്ങളായ ഗ്രേഷ്മയും നിസിയും. കനത്ത ചൂടിൽ നിന്നു രക്ഷപ്പെടണമെങ്കിൽ പൂർണമായും ശരീരം മറച്ചുവേണം യാത്ര ചെയ്യാൻ. വെള്ളിയാഴ്ച കോട്ടയത്തെ താപനില 35.5 ഡിഗ്രി സെൽഷ്യസ് ആയിരുന്നു. സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രത നിർദേശങ്ങൾ പുറപ്പെടുവിച്ചു. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. ആയതിനാൽ പൊതുജനങ്ങൾ താഴെ പറയുന്ന നിർദേശങ്ങൾ പാലിക്കേണ്ടതാണ്.
Fashion ⏭️




