NEWS

‘അദ്ദേഹത്തിന്റെ മുന്നിൽ ഞങ്ങൾ ഒന്നുമല്ല, മകൾക്ക് മോദി പുതുജീവൻ നൽകി’: കേസ് പിൻവലിക്കണമെന്ന് കൗമാരക്കാരിയുടെ അമ്മ


ന്യൂഡൽഹി ∙ ജന്തർ മന്തറിൽ നടന്ന പ്രതിഷേധത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മോശം ഭാഷ ഉപയോഗിച്ചെന്ന കേസിൽ പ്രതിയായ പെൺകുട്ടിയുടെ അമ്മ പ്രതികരണവുമായി രംഗത്ത്. മകളോടു ക്ഷമിച്ച പ്രധാനമന്ത്രിക്കു നന്ദി പറഞ്ഞ നോയിഡയിലെ കൗമാരക്കാരിയുടെ അമ്മ, മോദിയുടെ പ്രവൃത്തി മകൾക്ക് പുതുജീവൻ നൽകിയെന്നും വിശേഷിപ്പിച്ചു.‘‘പ്രധാനമന്ത്രി മോദി ഈ രാജ്യത്തിന്റെ രാജാവാണ്. അദ്ദേഹത്തിന്റെ മുന്നിൽ ഞങ്ങൾ ഒന്നുമല്ല. തന്നെ ഇത്രയധികം വേദനിപ്പിച്ച പെൺകുട്ടിയോട് ക്ഷമിച്ച അദ്ദേഹം വളരെ മാന്യമായ കാര്യം ചെയ്തു. കൂപ്പുകൈകളോടെ ഞാൻ അദ്ദേഹത്തിനു നന്ദി പറയുന്നു. ഇന്ന് എന്റെ മകളുടെ ജന്മദിനമാണ്, അവൾക്ക് ലഭിച്ച ഏറ്റവും വലിയ സമ്മാനം പ്രധാനമന്ത്രി മോദിയിൽ നിന്നാണ്. അദ്ദേഹം അവൾക്ക് പുതുജീവൻ നൽകി. എന്റെ മകൾക്ക് ഇന്ന് ഒരു പുതിയ ജീവിതം ലഭിച്ചു’’– കൗമാരക്കാരിയുടെ അമ്മ വിഡിയോ സന്ദേശത്തിൽ പറഞ്ഞു.


Fashion ⏭️

Back to top button