NEWS

മന്തി കടയിൽ രണ്ടാമത് ചോറ് ചോദിച്ചു; വിദ്യാർഥികൾക്ക് മർദനം


തിരുവനന്തപുരം∙ മന്തി കടയിൽ രണ്ടാമതും ചോറ് ചോദിച്ചതിനു വിദ്യാർഥികൾക്ക് മർദനമേറ്റതായി പരാതി. ആക്കുളത്തെ ക്യാപിറ്റൽ മന്തിയിലാണ് തൊഴിലാളികളും വിദ്യാർഥി സംഘവും തമ്മിൽ സംഘർഷമുണ്ടായത്. കുട്ടികളുടെ മാതാപിതാക്കൾ പേട്ട പൊലീസിൽ പരാതി നൽകി. കടയിലെ ജീവനക്കാരെ കസ്റ്റഡിയിലെടുത്തു.പാച്ചല്ലൂർ സ്വദേശികളായ ഹാജ, ആഷിക്, ആസിഫ്, ഹാരിഷ് എന്നിവർക്കാണ് മർദനമേറ്റത്. കുട്ടികൾ ഹാഫ് മന്തിയാണ് ഓർഡർ ചെയ്തിരുന്നത്. രണ്ടാമത് ചോറ് ചോദിച്ചപ്പോൾ ഹോട്ടലുകാർ തരില്ലെന്ന് പറഞ്ഞതായി വിദ്യാർഥികൾ പറയുന്നു. പൈസ കൊടുത്ത് വാങ്ങാമെന്ന് കുട്ടികൾ പറഞ്ഞിട്ടും ചോറില്ലെന്ന് പറഞ്ഞ് ഇവരെ പുറത്താക്കിയെന്നാണ് പരാതി. തർക്കത്തിനൊടുവിൽ ഹോട്ടൽ ജീവനക്കാർ പൊതിരെ തല്ലിയെന്നും പരാതിയിൽ പറയുന്നു. 


Fashion ⏭️

Back to top button