NEWS

കണ്ണടച്ചുതുറക്കുന്ന വേഗത്തിൽ മല ഇടിഞ്ഞ് താഴേക്ക്; നേപ്പാളിൽ ദുരിതം വിതച്ച് പേമാരി: 24 മരണം-വിഡിയോ


കഠ്മണ്ഡു∙ നേപ്പാളിൽ കനത്ത നാശം വിതച്ച് ഉരുൾപൊട്ടലും പേമാരിയും. 1450 പേർ കൊല്ലപ്പെടുകയും അയ്യായിരത്തോളം പേരെ കാണാതാകുകയും ചെയ്ത മിന്നൽ പ്രളയമുണ്ടായി ഒരു മാസത്തിനുശേഷമാണ് വീണ്ടും നേപ്പാളിൽ മഴ ദുരിതം വിതയ്ക്കുന്നത്. കഴിഞ്ഞ മൂന്നുദിവസമായി പെയ്യുന്ന കനത്ത മഴയിൽ ഇതുവരെ 24 പേർ മരിക്കുകയും 14 പേരെ കാണാതാകുകയും ചെയ്തു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മണ്ണിടിച്ചിലുണ്ടായി. നദികൾ കരകവിഞ്ഞൊഴുകി.വീടുകൾ, റോഡ്, പാലങ്ങൾ, മറ്റ് അടിസ്ഥാനസൗകര്യങ്ങൾ എന്നിവയ്ക്ക് വലിയ തോതിൽ കേടുപാടുണ്ടായി. മനാങ്, മ്യാഗ്ഡി, ബാഗ്‌ലങ്, പർബത്, പൽപ എന്നീ ജില്ലകളിലാണ് കൂടുതൽ നാശനഷ്ടമുണ്ടായത്. മണ്ണിടിച്ചിലുണ്ടാകുന്നതിന്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. ഒരു വിഡിയോയിൽ സെക്കൻഡുകൾക്കുള്ളിൽ വീടുകൾ ഉൾപ്പെടുന്ന ഒരു പർവതപ്രദേശം ഇടിഞ്ഞ് താഴേക്കുപതിക്കുന്നതിന്റെ ദൃശ്യങ്ങൾ കാണാം. മറ്റൊന്നിൽ ഒരു മലയുടെ വലിയഭാഗം അപ്പാടെ നദിയിലേക്ക് പതിക്കുന്നതും. ഭീതിപ്പെടുത്തുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്.


Fashion ⏭️

Back to top button