ബസിൽ യുവതിയോട് അപമര്യാദയായി പെരുമാറി; വി ശിവൻകുട്ടിയുടെ മുൻ ഗൺമാന് സസ്പെൻഷൻ

സസ്പെൻഷൻ ഉത്തരവ്
തിരുവനന്തപുരം: മുൻമന്ത്രി വി ശിവൻകുട്ടിയുടെ ഗൺമാനായിരുന്ന പ്രജീഷ് എസ് നായർക്ക് സസ്പെൻഷൻ. ബസിൽ യാത്രചെയ്യുന്നതിനിടെ പെൺകുട്ടിയോട് ലൈംഗികാതിക്രമം കാട്ടിയതിനാണ് നടപടി. ഇയാൾ മോശമായി പെരുമാറുന്നതിന്റെ വീഡിയോ പെൺകുട്ടി തന്നെ പകർത്തി പുറത്തുവിട്ടിരുന്നു.
നിലവിൽ തിരുവനന്തപുരം എസ്എപി ക്യാമ്പിലാണ് പ്രജീഷ് ജോലി ചെയ്യുന്നത്. രണ്ടാഴ്ച മുമ്പായിരുന്നു കേസിനാസ്പദമായ സംഭവം. യുവതിയുടെ സീറ്റിന് തൊട്ടുപിന്നിലെ സീറ്റിലാണ് പ്രജീഷ് ഇരുന്നത്. സീറ്റിന് വശത്തുകൂടി കൈയിട്ട് ഇയാൾ യുവതിയുടെ ശരീരത്തിൽ സ്പർശിക്കുകയായിരുന്നു. സംഭവം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെ എസ്എപി അസിസ്റ്റന്റ് കമാണ്ടന്റിന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തിയിരുന്നു.
പ്രജീഷ് ചെയ്തത് പൊലീസിന്റെ അന്തസിന് നിരക്കാത്തതാണെന്നാണ് അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കിയത്. തുടർന്നാണ് സസ്പെൻഡ് ചെയ്തത്. കൂടുതൽ അന്വേഷണം നടത്താനും നിർദേശം നൽകിയിട്ടുണ്ട്. എന്നാൽ, വിഷയത്തിൽ യുവതി ഇതുവരെ ഔദ്യോഗികമായി പരാതി നൽകിയിട്ടില്ലെന്നാണ് വിവരം. പ്രജീഷ് ആരോപണം നിഷേധിച്ചതായും റിപ്പോർട്ടുണ്ട്.
English Summary
Police officer Prajeesh S. Nair, former gunman to ex-minister V. Sivankutty, has been suspended following accusations of sexually harassing a girl on a bus. A viral video captured the alleged incident. An internal inquiry found his actions unbecoming, leading to suspension and further investigation. Prajeesh denies the allegations, and the victim has not yet filed a formal complaint.
RELATED TOPICS: V SIVANKUTTY GUNMAN, SIVANKUTTY FORMER GUNMAN, BUS MISCONDUCT CASE, KERALA POLICE SUSPENSION, SIVANKUTTY GUNMAN NEWS
Read News ⏭️


