NEWS
ഷെയ്ഖ് മുഹമ്മദ് ബിൻ സലേം അൽ ഖാസിമി അന്തരിച്ചു; മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം

ഷാർജ∙ ഷാർജ ഉപഭരണാധികാരി ഷെയ്ഖ് അബ്ദുല്ല ബിൻ സലേം ബിൻ സുൽത്താൻ അൽ ഖാസിമി, ഷെയ്ഖ് അബ്ദുൽ റഹ്മാൻ ബിൻ സലേം ബിൻ സുൽത്താൻ അൽ ഖാസിമി എന്നിവരുടെ സഹോദരനായ ഷെയ്ഖ് മുഹമ്മദ് ബിൻ സലേം ബിൻ സുൽത്താൻ അൽ ഖാസിമി അന്തരിച്ചു. ഷാർജ ഭരണാധികാരിയുടെ റൂളേഴ്സ് കോർട്ട് അദ്ദേഹത്തിന്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തി.മൃതദേഹം വെള്ളിയാഴ്ച അസർ നമസ്കാരത്തിന് ശേഷം ഷാർജയിലെ കിങ് ഫൈസൽ പള്ളിയിൽ നടക്കുന്ന ജനാസ നമസ്കാരത്തിന് ശേഷം അൽ ജുബൈൽ ഖബറിസ്ഥാനിൽ ഖബറടക്കും. ഷാർജയിൽ ഇന്ന് മുതൽ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.
Fashion ⏭️


