NEWS

21 ദിവസത്തിനിടെ നഗരത്തിൽ കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങൾ; ഹൂസ്റ്റണിൽ ആശങ്ക?


ഹൂസ്റ്റൺ∙ ഹൂസ്റ്റൺ നഗരത്തിൽ പൊതുസ്ഥലങ്ങളിൽ തുടർച്ചയായി മൃതദേഹങ്ങൾ കണ്ടെത്തുന്നത് വീണ്ടും ആശങ്ക ഉയർത്തുന്നു. ജൂലൈ 29 മുതൽ ഓഗസ്റ്റ് 20 വരെയുള്ള ദിവസങ്ങളിൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കുറഞ്ഞത് ഏഴ് മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ചതുപ്പുകൾ, മഴവെള്ള സംഭരണിക്കുളങ്ങൾ, ഹൈവേ മേൽപ്പാലത്തിനടിയിലെ സ്ഥലം, സ്കൂൾ ക്യാംപസ് എന്നിവിടങ്ങളിൽ നിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.ഹൂസ്റ്റൺ മേഖലയിലെ ചെറിയ ചതുപ്പുകളിൽ മൃതദേഹങ്ങൾ മുൻപും കണ്ടെത്തിയിട്ടുണ്ട്. 2017 മുതൽ 2026 ഫെബ്രുവരി വരെ 208 മൃതദേഹങ്ങൾ ഹൂസ്റ്റൺ മേഖലയിലെ ചതുപ്പുകളിൽ നിന്ന് ലഭിച്ചതായിട്ടാണ് ഹാരിസ് കൗണ്ടി മെഡിക്കൽ എക്സാമിനർ ഓഫിസിലെ കണക്കുകൾ. എന്നാൽ മിക്കതും കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ടതല്ലെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.ഓഗസ്റ്റ് 11ന് മെമ്മോറിയൽ ഹെർമൻ സൗത്ത് ഈസ്റ്റ് ഹോസ്പിറ്റൽ സമീപത്തെ മഴവെള്ള സംഭരണിക്കുളത്തിൽ മറ്റൊരു മൃതദേഹം കണ്ടെത്തി. പ്രാഥമിക അന്വേഷണത്തിൽ കുറ്റകൃത്യത്തിന്റെ വ്യക്തമായ സൂചനകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. അതേ ദിവസം ബഫലോ ചതുപ്പിന്റെ കരയിൽ അഴുകിയ നിലയിൽ ഒരു പുരുഷന്റെ മൃതദേഹവും കണ്ടെത്തി; ശരീരത്തിൽ വ്യക്തമായ പരുക്കുകളുടെ അടയാളങ്ങൾ ഉണ്ടായിരുന്നില്ല.


Fashion ⏭️

Back to top button