NEWS
സന്നിധാനത്ത് കനത്ത മഴ; നിറപുത്തരി പൂജകൾക്കായി ശബരിമല നട തുറന്നു

നിറപുത്തരിയോട് അനുബന്ധിച്ചുള്ള പൂജകൾക്കായി ശബരിമല നട തുറന്നു. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി. പ്രസാദ് നട തുറന്ന് ദീപം തെളിച്ചു. തുടർന്ന് പതിനെട്ടാം പടിക്ക് താഴെ ആഴിയിൽ അഗ്നി പകർന്നു. അതിശക്തമായ മഴയാണ് സന്നിധാനത്ത് പെയ്യുന്നത്. നാളെയാണ് (തിങ്കളാഴ്ച) നിറപുത്തരി. രാവിലെ നാലുമണിക്ക് ദർശനത്തിനായി നട തുറക്കും. രാവിലെ 5. 30ന് പതിനെട്ടാം പടിക്ക് സമീപത്തുനിന്നും നെൽക്കറ്റകൾ പ്രദക്ഷിണമായി ശ്രീ കോവിലിനു മുൻപിലെ മണ്ഡപത്തിൽ എത്തിക്കും. രാവിലെ 5.40 നും 6.20 നും ഇടയിലുള്ള മുഹൂർത്തത്തിലാണ് നിറപുത്തരി പൂജകൾ നടക്കുക.
Fashion ⏭️


