NEWS

എസ്.ശ്രീജിത്തിന് ഡിജിപിയായി സ്ഥാനക്കയറ്റം; യോഗേഷ് ഗുപ്ത ബവ്കോ എംഡി


തിരുവനന്തപുരം∙ ജയിൽ മേധാവി എസ്.ശ്രീജിത്ത് ഡിജിപി പദവിയിലേക്ക്. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി വി.ഡി.സതീശൻ ഒപ്പുവച്ച ഉത്തരവ് പുറത്തിറങ്ങി. യോഗേഷ് ഗുപ്ത ബവ്കോ എംഡിയാകും. ബൽറാം കുമാർ ഉപാധ്യായ അഗ്നിരക്ഷാസേന മേധാവിയാകും.എഡിജിപി എം.ആര്‍.അജിത് കുമാര്‍ സസ്‌പെന്‍ഷനിലായ സാഹചര്യത്തില്‍, എഡിജിപി എസ്.ശ്രീജിത്ത് ഡിജിപി സ്ഥാനത്തേക്ക് എത്താനുള്ള സാധ്യത ഏറിയിരുന്നു. ആലപ്പുഴ രക്ഷാപ്രവര്‍ത്തന കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്ന കേസില്‍ എം.ആര്‍.അജിത് കുമാറിനെതിരെ നടപടി സ്വീകരിച്ചതിനാല്‍ ഡിജിപി സ്ഥാനത്തേക്ക് അടുത്ത ഉദ്യോഗസ്ഥനെ പരിഗണിക്കണമെന്നു ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്കു ശുപാര്‍ശ നല്‍കുകയും ചെയ്തിരുന്നു.


Fashion ⏭️

Back to top button