NEWS

വ്യവസ്ഥകൾ ലംഘിച്ച് മണ്ണ് നീക്കിയതിന് 1.80 കോടി പിഴ; നടപടിയെടുത്തത് കോട്ടയം പാമ്പാടി പഞ്ചായത്ത്


പാമ്പാടി ∙ വെള്ളൂർ തോട്ടപ്പള്ളി ഭാഗത്ത് വ്യവസ്ഥകൾ ലംഘിച്ച് മണ്ണ് നീക്കിയവർക്കു റോയൽറ്റിയുടെ അഞ്ചിരട്ടി പിഴയീടാക്കാൻ പഞ്ചായത്തിന്റെ നോട്ടിസ്. വാകത്താനം സ്വദേശിക്കാണു നോട്ടിസ് നൽകിയത്. 1,80,15,969 രൂപയാണ് പിഴ. അസിസ്റ്റന്റ് എൻജിനീയറുടെ പരിശോധനയിൽ മണ്ണ് നീക്കുന്നതിനായി അനുമതി നൽകിയതിലും കൂടുതൽ മണ്ണ് നീക്കം ചെയ്തതായി കണ്ടെത്തിയതോടെയാണ് നടപടി. പെർമിറ്റ് ലഭിച്ച് ഒരു വർഷത്തിനുള്ളിൽ നിർമാണം ആരംഭിക്കാതിരുന്നാലും അനുവദനീയമല്ലാത്ത സമയത്തോ ദിവസങ്ങളിലോ മണ്ണ് നീക്കം ചെയ്താലും ഒരു പെർമിറ്റിന്റെ മറവിൽ സമീപത്തെ പെർമിറ്റില്ലാത്ത സ്ഥലത്തുനിന്ന് മണ്ണ് നീക്കം ചെയ്താലും നടപടിയെടുക്കാനാണു പഞ്ചായത്തിന്റെ തീരുമാനം. അനുവദിച്ചതിലും അധികം മണ്ണ് നീക്കം ചെയ്താലും പിഴ ഈടാക്കും.


Fashion ⏭️

Back to top button