രാജു അപ്സര വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ്

തിരുവനന്തപുരം:കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റായി രാജു അപ്സരയും,ജനറൽ സെക്രട്ടറിയായി നിലവിലെ സംസ്ഥാന ട്രഷറർ എസ്.ദേവരാജനും (കൊല്ലം ജില്ലാ പ്രസിഡന്റ്) , ട്രഷററായിയി പി .സി ജേക്കബും (എറണാകുളം ജില്ലാ പ്രസിഡന്റ് ) തിരഞ്ഞെടുക്കപ്പെട്ടു.
ഇന്നലെ നടന്ന സംസ്ഥാന കൗൺസിൽ യോഗത്തിൽ രാജു അപ്സര അധ്യക്ഷത വഹിച്ചു.വർക്കിംഗ് പ്രസിഡന്റ് പി. കെ. ബാപ്പു ഹാജി (കോഴിക്കോട് ) ,വൈസ് പ്രസിഡന്റുമാർ :എ .ജെ ഷാജഹാൻ (പത്തനംതിട്ട ) ,സി. ധനീഷ് ചന്ദ്രൻ (തിരുവനന്തപുരം), ജോജിൻ ടി ജോയ് (വയനാട്) ,സണ്ണി പൈമ്പിള്ളിൽ (ഇടുക്കി) ,ദേവസ്യ മേച്ചേരി (കണ്ണൂർ) , പി. കുഞ്ഞാവു ഹാജി (മലപ്പുറം), കെ .വി അബ്ദുൾ ഹമീദ് (തൃശ്ശൂർ), ബാബു കോട്ടയിൽ (പാലക്കാട്). സെക്രട്ടറിമാർ: എം. കെ തോമസ് കുട്ടി(കോട്ടയം) ,കെ .അഹമ്മദ് ഷെരീഫ് (കാസർകോട്), വൈ. വിജയൻ (തിരുവനന്തപുരം), വി.സബിൽരാജ് (ആലപ്പുഴ), സലീം രാമനാട്ടുകര (കോഴിക്കോട്), ജിമ്മി ചക്കിയത്ത് (എറണാകുളം).


