NEWS

‘പ്രിയദർശിനി ബസിലെ തള്ളിക്കയറ്റം’; ഗതാഗതമന്ത്രിയുടെ പ്രസ്താവന ശരിയോ, തെറ്റോ? ജനങ്ങളുടെ പ്രതികരണങ്ങൾ ഇങ്ങനെ…


പ്രിയദർശിനി സൗജന്യയാത്ര വമ്പന്‍ ഹിറ്റാകുന്നതിനിടെയാണ് ഗതാഗതമന്ത്രി സി.പി. ജോണിന്റെ വിവാദ പരാമർശം. കേരള ബസ് ട്രാൻസ്പോർട്ട് അസോസിയേഷന്‍ സമ്മേളനത്തിനിടെ മന്ത്രി നടത്തിയ പ്രസ്താവനയെ എതിർത്തും പിന്തുണച്ചും നിരവധി പേരാണ് രംഗത്തുവരുന്നത്. മനോരമ ഓൺലൈൻ വാർത്തയ്ക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. മനോരമ ഓൺലൈൻ പോളിൽ പങ്കെടുത്ത 48. 3 ശതമാനം പേരും മന്ത്രിയുടെ പരാമർശത്തെ എതിർത്തു. 44.5 ശതമാനം പേർ പിന്തുണയ്ക്കുകയും 7.2 ശതമാനം പേർ അഭിപ്രായമില്ലെന്നും രേഖപ്പെടുത്തി. അഞ്ച് മണി വരെ വാർത്തയ്ക്ക് 160 പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. വായനക്കാർക്കും പോളിലൂടെയും കമന്റിലൂടെയും പ്രതികരിക്കാവുന്നതാണ്.”പണമുള്ള സ്ത്രീകളുടെ വോട്ട് വേണം. പക്ഷേ സർക്കാർ സ്വയം പ്രഖ്യാപിച്ച കെഎസ്ആർടിസി സൗജന്യ യാത്ര അവർ ചെയ്യാൻ പാടില്ല എന്ന്. എന്തൊരു വിരോധാഭാസമെന്നാണ് ഒരാൾ ചോദിക്കുന്നു. “ഓരോ സ്ത്രീയും പുരുഷനും കേരളത്തിൽ ജീവിക്കുന്നത് ചിലവ് ചുരുക്കി, അരമുറുക്കിയാണെന്ന സത്യം സർക്കാർ മനസ്സിലാക്കണമെന്ന് മറ്റൊരാൾ. “സൗജന്യം കൊടുക്കാമെന്നത് പറഞ്ഞ് അധികാരത്തില്‍ വന്നത് നിങ്ങളല്ലേ. കേരളത്തിലെ ഒരു സ്ത്രീയും ഈ സൗജന്യം ഒരിടത്തും ആവശ്യപ്പെട്ടിട്ടില്ല. അവർ ആവശ്യപ്പെടാത്ത സൗജന്യം കൊടുത്തിട്ട് പിന്നെ ഈ മാതിരി വൃത്തികെട്ട വര്‍ത്തമാനം പറയരുത്. വളരെ മോശമായിപ്പോയെന്നും കമന്റുണ്ട്. സൗജന്യ സദ്യ എന്ന് വിളംബരം ചെയ്‌തിട്ട്‌ കഴിക്കാൻ വന്നവരെ കൊഞ്ഞനം കുത്തുന്ന പരിപാടിപോലെയായെന്ന് മറ്റൊരാൾ. പണമില്ലാതെ യാത്ര ചെയ്യാവുന്ന കെഎസ്ആർടിസി ബസിൽ സ്ത്രീകൾ തള്ളിക്കയറുന്നുണ്ട് എന്നായിരുന്നു ഗതാഗതമന്ത്രിയുടെ പരാമർശം. ബസിന് കാശില്ലാത്ത ഇതേ സ്ത്രീകൾ സ്വകാര്യ സ്കൂളുകളിലാണ് കുട്ടികളെ പഠനത്തിന് അയക്കുന്നത്. എന്നാൽ മന്ത്രി പിന്നീട് വിശദീകരണവുമായി രംഗത്തെത്തി. സ്ത്രീകളെ അധിക്ഷേപിച്ചിട്ടില്ലെന്നും ദാരിദ്ര്യം കേരളത്തിൽ നിന്ന് പിൻവാങ്ങിയിട്ടില്ലെന്നും തുറന്നുപറയുക മാത്രമാണ് ചെയ്തതെന്നാണ് മന്ത്രിയുടെ വാദം.


Fashion ⏭️

Back to top button