NEWS

സഹപാഠി ലാപ്ടോപ് കൊണ്ട് തലയ്ക്കടിച്ചു; ഉസ്ബക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനി കൊല്ലപ്പെട്ടു


ഹരിപ്പാട്∙ ഉസ്ബക്കിസ്ഥാനിൽ എംബിബിഎസ് വിദ്യാർഥിനി സഹപാഠിയായ ആൺ സുഹൃത്തിന്റെ മർദനമേറ്റ് മരിച്ചു. പള്ളിപ്പാട് സുപ്രഭ ഭവനിൽ ബസന്തിന്റെയും മിനിയുടെയും മകൾ സാവര്യ (21) ആണ് മരിച്ചത്. മലയാളിയായ യുവാവ് അറസ്റ്റിലായി. ഇയാളുടെ പേര് സ്ഥിരീകരിക്കാനായിട്ടില്ല. വാക്കുതർക്കത്തിനിടെ പ്രകോപിതനായ യുവാവ് സാവര്യയുടെ തലയിൽ ലാപ്ടോപ് കൊണ്ട് അടിക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ഇന്നോ നാളെയോ നാട്ടിലെത്തിക്കും.


Source link

Back to top button