NEWS
യുവാക്കൾക്ക് നന്ദി; രണ്ടാം ദിവസവും രാത്രി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിഡിയോ സന്ദേശം

ന്യൂഡൽഹി ∙ നീറ്റ് പരീക്ഷയുടെ ചോദ്യപ്പേപ്പർ ചോർച്ചയിൽ പ്രതിഷേധം തുടരവേ, വീണ്ടും വിഡിയോയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പേപ്പർ ചോർച്ചയ്ക്കെതിരായ സർക്കാരിന്റെ നടപടികൾ പ്രഖ്യാപിച്ചുകൊണ്ടുള്ള കഴിഞ്ഞ ദിവസത്തെ വിഡിയോയുടെ തുടർച്ചയായിട്ടാണ് ഇന്നും പ്രധാനമന്ത്രി സംസാരിച്ചത്. കഴിഞ്ഞ ദിവസത്തെ തന്റെ ഇൻസ്റ്റഗ്രാം വിഡിയോയ്ക്ക് അനുകൂലമായി പ്രതികരിച്ചതിന് യുവാക്കൾക്ക് പ്രധാനമന്ത്രി നന്ദി പറഞ്ഞു.”ഇന്നലെ രാത്രിയാണ് നിങ്ങളെ കാണാൻ എനിക്ക് അവസരം ലഭിച്ചത്. ഇന്നലെ ഞാൻ പോസ്റ്റ് ചെയ്ത വിഡിയോ, അതിനോട് നിങ്ങൾ പ്രതികരിച്ച രീതിയിലും നല്ല നിർദേശങ്ങൾ നൽകിയതിലും എല്ലാവർക്കും നന്ദി,” വെള്ളിയാഴ്ചയിലെ ഇൻസ്റ്റഗ്രാം വിഡിയോയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
Fashion ⏭️


