NEWS
ഹോർമുസ് കടക്കുന്ന കപ്പലുകളുടെ എണ്ണത്തിൽ വൻ ഇടിവ്; കണക്കുകൾ പുറത്ത്

ടെഹ്റാൻ ∙ ഹോർമുസ് കടലിടുക്ക് വഴിയുള്ള ചരക്ക് കപ്പലുകളുടെ എണ്ണം കഴിഞ്ഞയാഴ്ച 28 ശതമാനം കുറഞ്ഞെന്ന് കണക്കുകൾ. 77 കപ്പലുകളാണ് ഇക്കാലയളവിൽ ഹോർമുസിലൂടെ സഞ്ചരിച്ചത്. കപ്പലുകളുടെ ചലനങ്ങളും ചരക്ക് നീക്കങ്ങളും ട്രാക്ക് ചെയ്യുന്ന വിപണി നിരീക്ഷകരായ ‘കെപ്ലർ’ നൽകുന്ന വിവരമാണിത്. ഹോർമുസ് ജലപാത പൂർണമായും തുറന്നിട്ടുണ്ടെന്നും പാത തങ്ങളുടെ നാവികസേനയുടെ നിയന്ത്രണത്തിലാണെന്നും യുഎസ് അവകാശപ്പെടുമ്പോഴാണ് ഈ കണക്കുകൾ പുറത്തുവരുന്നത്.കഴിഞ്ഞ 10 ദിവസത്തെ കണക്കുകൾ പരിശോധിച്ചാൽ ഹോർമുസ് കടലിടുക്ക് വഴി സഞ്ചരിക്കുന്ന ചരക്ക് കപ്പലുകളുടെ ദിവസേനയുള്ള ശരാശരി എണ്ണം പത്തായി കുറഞ്ഞു. എണ്ണ ടാങ്കറുകൾ ലക്ഷ്യമിട്ടുള്ള യുഎസ്, ഇറാൻ പരസ്പര ആക്രമണങ്ങളെത്തുടർന്നാണ് ഹോർമുസ് കടക്കുന്ന കപ്പലുകളുടെ എണ്ണത്തിൽ കുറവുണ്ടായത്. കഴിഞ്ഞ മേയ് മാസത്തിനു ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയാണിതെന്നാണ് കെപ്ലറിൽ നിന്നുള്ള ഡേറ്റ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ശനിയാഴ്ച കേവലം 2 കപ്പലുകളാണ് ഹോർമുസ് കടന്നത്. അതേസമയം വെള്ളിയാഴ്ച 15 ഉം ശനിയാഴ്ച 13 ഉം കപ്പലുകൾ ഹോർമുസ് കടന്നു.
Fashion ⏭️


