NEWS
മുൻ അഡീഷനൽ ചീഫ് സെക്രട്ടറി പി.എച്ച്.കുര്യൻ ഐഎഎസ് അന്തരിച്ചു

കൊച്ചി∙ പി.എച്ച്.കുര്യൻ ഐഎഎസ് അന്തരിച്ചു. മുൻ അഡീഷനൽ ചീഫ് സെക്രട്ടറിയാണ്. 1986 ബാച്ച് കേരള കേഡർ ഐഎഎസ് ഉദ്യോഗസ്ഥനാണ്. ജില്ലാ കലക്ടർ, ലേബർ കമ്മീഷനർ, പ്രൊജക്ട് ഡയറക്ടർ, മാനേജിങ് ഡയറക്ടർ, സെക്രട്ടറി, പ്രിൻസിപ്പൽ സെക്രട്ടറി, അഡീഷനൽ ചീഫ് സെക്രട്ടറി, സ്പെഷൽ സെക്രട്ടറി തുടങ്ങിയ വിവിധ പദവികളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2018 ഡിസംബർ 7 മുതൽ ശാസ്ത്ര സാങ്കേതിക വകുപ്പിലെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ആയിരുന്നു പി.എച്ച്.കുര്യൻ. 1959 ജനുവരി 20-നായിരുന്നു ജനനം.
Fashion ⏭️


