NEWS
‘നശിക്കാത്തതൊന്നുമില്ല, 40 ലക്ഷം രൂപയുടെ നഷ്ടം’: കനത്ത മഴയിൽ പി.സി.ജോർജിന്റെ വീട്ടിലും വെള്ളം കയറി

ഈരാറ്റുപേട്ട∙ കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിൽ വ്യാപക നാശനഷ്ടമാണ് കോട്ടയം ഈരാറ്റുപേട്ടയിൽ ഉണ്ടായത്. വീടുകളിലും റോഡുകളിലും കടകളിലുമെല്ലാം വെള്ളം കയറി. പൂഞ്ഞാറിലും കഴിഞ്ഞ ദിവസം കനത്ത മഴയാണ് പെയ്തത്. കനത്ത മഴയിൽ ബിജെപി ദേശീയ നിർവാഹകസമിതി അംഗം പി.സി.ജോർജിന്റെ പൂഞ്ഞാറിലെ വീട്ടിലും വെള്ളം കയറി. വീട്ടിലും ഭാര്യയുടെ കടയിലുമായി ഏതാണ്ട് 40 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്ന് അദ്ദേഹം പറഞ്ഞു.‘‘40 കൊല്ലമായി ഞാൻ ഇവിടെ താമസിക്കാൻ തുടങ്ങിയിട്ട്. ഇന്നുവരെ ഇതുപോലൊരു അവസ്ഥ ഉണ്ടായിട്ടില്ല. ഇത്രയും വെള്ളം കയറുന്നത് ആദ്യമായിട്ടാണ്. ഇന്നലെ പുലർച്ചെ 2 മണിക്കാണ് തൊട്ടടുത്ത് താമസിക്കുന്ന ബാങ്ക് ഉദ്യോഗസ്ഥൻ വീട്ടിലെത്തി വാതിലിൽ മുട്ടിയത്. അപ്പോഴാണ് വെള്ളം കയറുന്നുണ്ടെന്ന് അറിഞ്ഞത്. ഏതാണ്ട് രണ്ടരയോടെ മണിയായതോടെ വീടിനകത്തേയ്ക്കും വെള്ളം കയറി. ഏതാണ്ട് മൂന്നരയടി വെള്ളം വീടിനകത്ത് കയറി. ഞാനും ഭാര്യ ഉഷയും രണ്ടാമത്തെ മകൻ ഷെയ്നുമാണ് അപ്പോൾ വീട്ടിലുണ്ടായിരുന്നത്.
Fashion ⏭️


