NEWS

‘പ്രധാനമന്ത്രിയുടെ വിഡിയോ അപ്രത്യക്ഷമായതിൽ സക്കർബർഗ് മാപ്പ് പറയണം’: നിലപാട് കടുപ്പിച്ച് പാർലമെന്ററി സമിതി


ന്യൂഡൽഹി ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിഡിയോ നീക്കം ചെയ്തതിൽ ഫേസ്ബുക്കിന്റെ മാതൃസ്ഥാപനമായ മെറ്റ ക്ഷമ ചോദിച്ചതുകൊണ്ട് മാത്രം കാര്യമില്ലെന്നും മെറ്റ സിഇഒ മാർക്ക് സക്കർബർഗ് മാപ്പ് പറയണമെന്നും ഐടി സംബന്ധിച്ച പാർലമെന്ററി സമിതി അധ്യക്ഷൻ നിഷികാന്ത് ദുബെ. ഈ വീഴ്ചയ്ക്ക് ഉത്തരവാദികളെ കണ്ടെത്തുകയും നിയമനടപടി സ്വീകരിക്കുകയും ചെയ്യുന്നതുവരെ മെറ്റയുടെ ക്ഷമാപണം മതിയാകില്ലെന്ന്, നിഷികാന്ത് ദുബെയുടെ നേതൃത്വത്തിലുള്ള ഐടി പാർലമെന്ററി സമിതി വിളിച്ചുചേർത്ത യോഗം വ്യക്തമാക്കി.വിഡിയോ നീക്കം ചെയ്തത് സാങ്കേതിക തകരാറാണെന്ന് മെറ്റ അറിയിച്ചെങ്കിലും, വിശദീകരണം അപര്യാപ്തമാണെന്ന് സമിതി വ്യക്തമാക്കി. ‘പ്രധാനമന്ത്രിയുടെ വിഡിയോ എളുപ്പത്തിൽ നീക്കം ചെയ്യാൻ കഴിയും, അഞ്ച് മണിക്കൂറോളം അത് നീക്കം ചെയ്യപ്പെട്ടതായി അവർ തന്നെ സമ്മതിച്ചു. പുലർച്ചെ 12:30 മുതൽ 5 മണി വരെ ഉള്ളടക്കം കാണാനില്ലായിരുന്നു. അതിനാൽ ഇത് വളരെ ഗൗരവമുള്ള കാര്യമാണ്. പ്രധാനമന്ത്രിയുടെ വിഡിയോ നീക്കം ചെയ്തതിൽ മെറ്റാ മേധാവി മാർക്ക് സക്കർബർഗ് മാപ്പ് പറയണം. സക്കർബർഗ് മാപ്പ് പറഞ്ഞില്ലെങ്കിൽ, പല കേസുകളിലും മെറ്റയ്‌ക്ക് നിലവിൽ ലഭിക്കുന്ന ‘സേഫ് ഹാർബർ’ പരിരക്ഷ റദ്ദാക്കണമെന്നും ദുബെ ആവശ്യപ്പെട്ടു.


Fashion ⏭️

Back to top button