NEWS

ക്ഷാമബത്തയിൽ 3% വർദ്ധന ലഭിച്ചേക്കും

തിരുവനന്തപുരം:കേന്ദ്രസർക്കാർ ജൂൺ മാസത്തെ ഉപഭോക്തൃ വില സൂചിക പുറത്തിറക്കി. വിലസൂചിക പോയന്റ് ശരാശരി 428.08 ആയി ഉയർന്നു. ഇത് പ്രകാരം കേന്ദ്രസർക്കാർ ജീവനക്കാർക്ക് 3% ഡി.എ വർദ്ധന ലഭിക്കും. ക്ഷാമബത്ത 60ൽ നിന്ന് ഉയർന്ന് 63% ആകും. ഇതു സെപ്തംബറിലാണ് കേന്ദ്രജീവനക്കാർക്ക് കിട്ടുക.

സംസ്ഥാന ജീവനക്കാർക്കും 3 ശതമാനം വർദ്ധന ലഭിക്കാൻ സാദ്ധ്യതയുണ്ട്. സംസ്ഥാന ജീവനക്കാർക്ക് ശമ്പളപരിഷ്ക്കരണ കാലയളവിലെ വിലസൂചികയുമായി താരതമ്യം ചെയ്താണ് ഡി.എ.കണക്കാക്കുന്നത്. 2019 ജൂലായ് ഒന്നിനാണ് ശമ്പളപരിഷ്ക്കരണം നടപ്പാക്കിയത്.അന്ന് 306.10പോയന്റായിരുന്നു വിലസൂചിക. അതുമായി താരതമ്യം ചെയ്താൽ ഇത്തവണ സംസ്ഥാന ജീവനക്കാർക്കും 3% ഡി.എ.വർദ്ധന കിട്ടിയേക്കും. ജനുവരിമാസത്തെ 2% ഡി.എ. നൽകിയിട്ടില്ല.അത് കുടിശിക സഹിതം ഓണം പ്രമാണിച്ച് ഈ മാസം നൽകിയേക്കും. നിലവിൽ 35% ഡി.എ.കിട്ടുന്നുണ്ട്. കിട്ടാനുള്ള 2%ഉം ഇപ്പോൾ പ്രഖ്യാപിച്ച 3% ചേർത്താൽ 40% ഡി.എ.യ്ക്കാണ് അർഹത. ജൂണിലെ ഡി.എ.ഒക്ടോബർ മാസത്തിലാണ് സംസ്ഥാനത്ത് നൽകുന്നത്. കഴിഞ്ഞ അഞ്ചുവർഷവും കൃത്യസമയത്ത് ഡി.എ.അനുവദിച്ചിരുന്നില്ല. അതിന്റെ കുടിശികയും നൽകിയിട്ടില്ല. ഡി.എ.സമയബന്ധിതമായി നൽകുമെന്നാണ് പുതിയ സർക്കാരിന്റെ പ്രഖ്യാപനം.

Read News ⏭️

Back to top button