NEWS

മന്ത്രിമാർ വിദേശത്ത് പോകാൻ മുൻകൂർ അനുമതി വാങ്ങണം

തിരുവനന്തപുരം: ഔദ്യോഗികമോ അല്ലാത്തതോ ആയ ആവശ്യങ്ങൾക്ക് മന്ത്രിമാർ വിദേശയാത്ര പോകേണ്ടിവന്നാൽ മുഖ്യമന്ത്രിയുടെ മുൻകൂർ അനുമതി വാങ്ങിയിരിക്കണമെന്ന് സർക്കാർ. യാത്രയ്ക്ക് ചെലവഴിക്കുന്ന പണം ഏത് ബഡ്ജറ്റ് ഹെഡ്ഡിൽ നിന്നാണ് വഹിക്കുന്നതെന്ന് ഇതു സംബന്ധിച്ച ഉത്തരവിൽ രേഖപ്പെടുത്തണം. വിദേശയാത്ര സംബന്ധിച്ച ഫയൽ ആദ്യം മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ കുറിപ്പോടെ പ്രോട്ടോക്കോൾ വിഭാഗത്തിനും നൽകണം. കേന്ദ്ര അംഗീകാരത്തിനായി മന്ത്രിമാരുടെ ഓഫീസുകൾ സമയബന്ധിതമായി നടപടികൾ സ്വീകരിക്കണമെന്നും നിർദ്ദേശമുണ്ട്.

Read News ⏭️

Back to top button