NEWS

പെട്രോളിന് 1.55 രൂപയും ഡീസലിന് 1.63 രൂപയും കൂട്ടി; 335 രൂപ കടന്ന് പാക്കിസ്ഥാനിലെ പെട്രോൾ വില, ഇന്ത്യയുമായി വ്യത്യാസമെത്ര?


രാജ്യാന്തര അസംസ്കൃതവിലയ്ക്ക് അനുസൃതമായി ദിവസേന ഇന്ധനവില പരിഷ്കരിക്കുന്ന നടപടികളിലേക്ക് കടന്ന പാക്കിസ്ഥാനിൽ ജനങ്ങളെ വറുതിയിലാക്കി പെട്രോൾ, ഡീസൽ വില വീണ്ടും മേലോട്ട്. പെട്രോളിന് 1.55 രൂപ കൂട്ടിയ ഫെഡറൽ സർക്കാർ വില ലീറ്ററിന് 335.81 രൂപയാക്കി (ഇന്ത്യൻ രൂപയിൽ ഏകദേശം 114 രൂപ). ഡീസൽവില 1.63 രൂപ ഉയർത്തി 388.38 രൂപയുമായി (133 ഇന്ത്യൻ രൂപ).ഇന്ത്യയിൽ നിലവിൽ പെട്രോൾ ലീറ്ററിന് 104.40 രൂപയും ഡീസലിന് 115.49 രൂപയുമാണ് (തിരുവനന്തപുരം). ദിനംപ്രതിയുള്ള ഇന്ധനവില പരിഷ്കരണം അവസാനിപ്പിക്കണമെന്നും ഡീലർ കമ്മിഷൻ കൂട്ടണമെന്നും ആവശ്യപ്പെട്ട് പാക്കിസ്ഥാനിൽ പെട്രോൾ പമ്പുടമകൾ ദേശവ്യാപക സമരത്തിന് ആഹ്വാനം ചെയ്തിരുന്നു. 15,000ൽ അധികം പമ്പുകളാണ് ഇതുപ്രകാരം അടച്ചിടൽ സമരത്തിലേക്ക് നീങ്ങാനിരുന്നത്. Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം മനോരമയുടേതല്ല. അത് istockphoto.com/Chiradechൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.


Fashion ⏭️

Back to top button