NEWS
ചർച്ച പരാജയപ്പെട്ടാൽ സൈനിക നടപടിയെന്ന് അമേരിക്ക; ആയുധ ഉൽപാദനം വർധിപ്പിച്ചെന്ന് ഇറാൻ

ടെഹ്റാൻ/ വാഷിങ്ടൻ ∙ ഇറാനുമായുള്ള നയതന്ത്രബന്ധങ്ങൾ തുടരുമ്പോഴും സൈനിക നടപടിക്ക് അമേരിക്ക തയാറാണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ചർച്ചകളാണ് അഭികാമ്യം. എന്നാൽ മാറ്റങ്ങൾ ഉണ്ടാക്കുന്നതിൽ ചർച്ച പരാജയപ്പെട്ടാൽ സൈനിക നടപടി പുനരാരംഭിക്കുമെന്ന് അമേരിക്ക മുന്നറിയിപ്പ് നൽകി. അതേസമയം ആക്രമണങ്ങൾക്കിടയിലും തങ്ങളുടെ ആയുധ ഉൽപാദനം വർധിച്ചതായി ഇറാൻ വെളിപ്പെടുത്തി. രാജ്യത്തെ പ്രതിരോധ ഉല്പാദനം മുൻപത്തേക്കാൾ സജീവമാണെന്ന് ഇറാൻ പ്രതിരോധ മന്ത്രി പറഞ്ഞു. ഇറാന്റെ സൈനിക ശേഷി ഗണ്യമായി കുറഞ്ഞുവെന്ന അമേരിക്കയുടെ ആവർത്തിച്ചുള്ള അവകാശവാദങ്ങൾ ഇറാൻ നിരാകരിച്ചു.അതേസമയം ഹോർമുസ് കടലിടുക്കിൽ കപ്പലുകൾക്ക് ടോള്‍ അനുവദിക്കില്ലെന്ന് യുഎസ്. നിലവിലെ ക്രമീകരണങ്ങളിലൂടെ ഹോർമുസ് കടലിടുക്കിലൂടെ കടത്തിവിടുന്ന കപ്പലുകൾക്ക് ടോളുകളോ ഫീസോ ഉണ്ടാകില്ലെന്ന് യുഎസ് വ്യക്തമാക്കി.
Fashion ⏭️

