NEWS

വയനാട്ടിൽ മഴ തുടരുന്നു,​ ഓറഞ്ച് അലർട്ട് ; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

പ്രതീകാത്മക ചിത്രം

കല്പറ്റ : വയനാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ജില്ലാ കളക്ടർ നാളെയും (ആഗസ്റ്റ് 01 )​ അവധി പ്രഖ്യാപിച്ചത്.

അങ്കണവാടികൾ,​ മതപഠന ക്ലാസുകൾ,​ ട്യൂഷൻ സെന്ററുകൾ,​ സ്പെഷ്യൽ ക്ലാസുകൾ,​ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. എന്നാൽ റസിഡൻഷ്യൽ സ്കൂളുകൾക്കും കോളേജുകൾക്കും അവധി ബാധകമല്ല. വയനാടിന് പുറമേ ഇടുക്കി,​ എറണാകുളം,​ തൃശൂർ,​ പാലക്കാട്,​ മലപ്പുറം,​ കോഴിക്കോട്,​ വയനാട്,​ കണ്ണൂർ കാസർകോട് ജില്ലകളിലും നാളെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട അതിശക്ത മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.

RELATED TOPICS: ORANGE ALERT, WAYANAD, WAYANAD HOLIDAY, ORANGE ALERT KERALA, SCHOOL HOILIDAY WAYANAD

Read News ⏭️

Back to top button