NEWS

‘സ്വാതന്ത്യം പുൽകി’: ഒമർ അബ്ദുല്ല വിവാഹമോചിതനായി; കേസ് തീർപ്പാകുന്നത് 17 വർഷത്തിനുശേഷം


ന്യൂഡൽഹി∙ ജമ്മുകശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുല്ലയും പായൽ അബ്ദുല്ലയും വിവാഹമോചിതരായി. പരസ്പര സമ്മതത്തോടെ പിരിയുന്നതായി ഇരുവരും സുപ്രീംകോടതിയെ അറിയിച്ചു. മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ഒമർ അബ്ദുല്ലയ്ക്കുവേണ്ടി ഹാജരായി. ജഡ്ജിമാരായ പി.എസ്.നരസിംഗ, അലോക് അരാധെ എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഇരുവരും പരസ്പരം നൽകിയ കേസുകൾ പിൻവലിക്കുമെന്നും കപിൽ സിബൽ പറഞ്ഞു.‘ഇരുവരും സ്വാതന്ത്ര്യം പുൽകി. കേസ് തീർപ്പായി. കോടതി വിവാഹമോചനം അനുവദിക്കണം. മറ്റെല്ലാ കേസുകളും പിൻവലിക്കും.’ – കപിൽ സിബൽ കോടതിയെ അറിയിച്ചു. 1994 സെപ്റ്റംബറിലാണ് ഒമർ അബ്ദുല്ലയും പായലും വിവാഹിതരായത്. 2009 മുതൽ ഇരുവരും പിരിഞ്ഞു കഴിയുകയാണ്. രണ്ട് ആൺമക്കളുണ്ട്.


Fashion ⏭️

Back to top button