NEWS
ഒമാനില്‍ ദേശീയദിനത്തിൽ നാല് ദിവസം തുടർച്ചയായ അവധി; തീയതി പ്രഖ്യാപിച്ചു

മസ്കത്ത്∙ ഒമാന്‍ ദേശീയദിന അവധി നവംബര്‍ 25, 26 തീയതികളില്‍. ബുധന്‍, വ്യാഴം ദിവസങ്ങളിലായതിനാല്‍ സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ ജീവനക്കാര്‍ക്ക് വാരാന്ത്യം ഉള്‍പ്പെടെ നാല് ദിവസത്തെ തുടര്‍ച്ചയായ അവധി ലഭിക്കും. വേനല്‍ ചൂട് കുറഞ്ഞുതുടങ്ങുന്നതോടെ ദേശീയദിന അവധി ക്യാമ്പിങ്, ട്രക്കിങ്, ബീച്ച് യാത്രകള്‍ ഉള്‍പ്പെടെയുള്ള ഔട്ട്ഡോര്‍ വിനോദങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനും അവസരമൊരുക്കും. 2026ലെ കലണ്ടര്‍ പ്രകാരം സുല്‍ത്താന്റെ അധികാരാരോഹണ ദിനം ജനുവരി 15നും ഇസ്റാഅ് മിഅ്റാജ് ജനുവരി 18നും ഹിജ്റ പുതുവര്‍ഷം ജൂണ്‍ 18നും നബിദിനം ആഗസ്റ്റ് 27നുമായിരുന്നു.
Fashion ⏭️




