NEWS
പ്രവാസി പ്ലാൻ മാറ്റി; എൻആർഐ നിക്ഷേപത്തിൽ കനത്ത ഇടിവ്, പണം പോയത് മറ്റൊരു ‘അക്കൗണ്ടിലേക്ക്’

പ്രവാസികൾ പ്ലാൻ ഒന്നുമാറ്റിപ്പിടിച്ചതോടെ, എൻആർഐ നിക്ഷേപത്തിലുണ്ടായത് കനത്ത ഇടിവ്. നടപ്പു സാമ്പത്തിക വർഷത്തെ (2026-27) ആദ്യ ത്രൈമാസമായ ഏപ്രിൽ-ജൂണിൽ എൻആർഇ (നോൺ-റസിഡന്റ് എക്സ്റ്റേണൽ) അക്കൗണ്ടുകളിലേക്ക് എത്തിയ പ്രവാസിപ്പണം 93% ഇടിഞ്ഞ് 0.14 ബില്യൻ ഡോളർ മാത്രമാണ്. നോൺ-റസിഡന്റ് ഓർഡിനറി (എൻആർഒ) അക്കൗണ്ടിൽ 0.9 ബില്യനും.കഴിഞ്ഞപാദത്തിലെ ആകെ എൻആർഐ നിക്ഷേപം 23% ഇടിഞ്ഞ് 2.77 ബില്യൻ ഡോളറുമാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. 2025-26ലെ ഏപ്രിൽ-ജൂണിൽ 3.61 ബില്യൻ ഡോളർ എൻആർഐ നിക്ഷേപം ഇന്ത്യയിലെത്തിയിരുന്നുവെന്നും റിസർവ് ബാങ്കിന്റെ കണക്ക് ചൂണ്ടിക്കാട്ടി.സെപ്റ്റംബർ മാസം വരെയെത്തുന്ന പ്രവാസിപ്പണത്തിന് ഇരട്ടിയോളം പലിശ നേടാമെന്ന വാഗ്ദാനം എത്തിയതോടെ, പ്രവാസികൾ പണം എഫ്സിഎൻആർ (ബി) അക്കൗണ്ടുകളിലേക്ക് വാരിക്കോരി ഒഴുക്കി. 124% വർധനയോടെ 1.73 ബില്യൻ ഡോളറാണ് ഏപ്രിൽ-ജൂണിൽ എഫ്സിഎൻആർ (ബി) അക്കൗണ്ടുകളിലേക്ക് എത്തിയത്. മുൻവർഷത്തെ സമാനകാലത്ത് വെറും 774 മില്യൻ വന്ന സ്ഥാനത്താണിത്.
Fashion ⏭️


