NEWS

മൊബൈൽ ഫോൺ ഷോറൂമിൽ വൻ കവർച്ച; 92 ഐ ഫോണുകൾ മോഷണം പോയി


നാദാപുരം ∙ മെയിൻ റോഡിൽ അടുത്തിടെ തുറന്ന വ്യാപാര സമുച്ചയത്തിലെ ഇ സിറ്റി ആപ്പിൾ പ്രോ സ്റ്റോർ എന്ന മൊബൈൽ ഫോൺ ഷോറൂമിൽ വൻ കവർച്ച. 92 ഐ ഫോണുകളാണ് മോഷണം പോയിത്. ഇതിന് 75 ലക്ഷം രൂപ വിലവരും. 60,600 രൂപയും നഷ്ടപ്പെട്ടു. വില്ല്യാപ്പള്ളി സ്വദേശി കിഴക്കെ മണന്തല റിയാസിന്റെ, ഏപ്രിൽ 22ന് ഉദ്ഘാടനം ചെയ്ത കടയിലാണ് വൻ കവർച്ച നടന്നത്.12 ജീവനക്കാരുള്ള സ്ഥാപനം ഇന്നലെ രാവിലെ 9.30ന് ജീവനക്കാരിലൊരാൾ തുറക്കാൻ എത്തിയപ്പോഴാണ് ഗ്ലാസ് വാതിലും ഷട്ടറും തകർത്ത നിലയിൽ കാണുന്നത്. ഉടമ റിയാസ് അടക്കമുള്ളവർ എത്തി പരിശോധിച്ചപ്പോൾ കടയിലെ വിലപിടിപ്പുള്ള ഫോണുകളും പണവും അപഹരിച്ചതായി കണ്ടെത്തി.


Fashion ⏭️

Back to top button